Latest NewsInternational

കൂടുതൽ സുതാര്യത വേണം: അമേരിക്കക്ക് പിന്നാലെ ലോകാരോഗ്യ സംഘടനക്കെതിരെ കാനഡയും രംഗത്ത്

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയേസസുമായി നടത്തിയ ചര്‍ച്ചയില്‍ കനേഡിയന്‍ മന്ത്രി കരീന ഗൗള്‍ഡാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒട്ടാവ: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി കാനഡ. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കക്ക് പിന്നാലെയാണ് കാനഡയും ലോകാരോഗ്യ സംഘടനക്കെതിരെ വരുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയേസസുമായി നടത്തിയ ചര്‍ച്ചയില്‍ കനേഡിയന്‍ മന്ത്രി കരീന ഗൗള്‍ഡാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പകര്‍ച്ച വ്യാധിക്കു ശേഷം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച്‌ ലോകാരോഗ്യ സംഘടനയ്ക്ക് കൃത്യമായ ധാരണ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പൂര്‍ണ സുതാര്യത ഉണ്ടായിരിക്കുമെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും ടെഡ്രോസ് അഥനം അറിയിച്ചു.നേരത്തെ ട്രംപ് പരസ്യമായി ലോകാരോഗ്യ സംഘടനക്കെതിരെ രംഗത്തെത്തിയിരുന്നു.

ട്രെയിന്‍, വിമാന സര്‍വീസുകള്‍ മേയ്‌ മൂന്നിനു പുനരാരംഭിക്കില്ലെന്നു സൂചന: നിയന്ത്രണങ്ങൾ നീട്ടിയേക്കും

ചൈനയെ അനകൂലമായ നിലപാട് തുടര്‍ന്നാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന സാമ്ബത്തികസഹായം നിര്‍ത്തിവെക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഭീഷണി മുഴക്കിയത്. ലോകാരോഗ്യ സംഘടനയുടെ പ്രധാന ധനസ്രോതസ്സ് യുഎസ് ആണെന്നും ധനസഹായം നല്‍കുന്നത് നിര്‍ത്തി വെക്കുന്നത് ആലോചനയിലുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button