Latest NewsKeralaNews

പതിനാറ് വയസുള്ള പയ്യനെ ക്രൂരമായി കൊലപ്പെടുത്തിയത് സമപ്രായക്കാര്‍ : സംഭവിച്ച സാഹചര്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

പത്തനംതിട്ടയില്‍ 16കാരനെ സമപ്രായക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രക്ഷിതാക്കളെ ഞെട്ടിച്ചുവെന്ന് തന്നെ വേണം പറയാന്‍. രക്ഷിതാക്കളുടെ ഉള്ളില്‍ തീയാണ്. കളിച്ചും ചിരിച്ചും നടക്കേണ്ട ഈ പ്രായത്തില്‍ അവര്‍ക്ക് എങ്ങിനെ ഇതൊക്കെ ചെയ്യാന്‍ തോന്നി. ഈ ഒരു ചോദ്യത്തിനുള്ള ഒരു ഉത്തരമാണ് ഇന്ന് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല നമുക്ക് തരുന്നത് . ലഹരിയാണ് ഇതിനു പിന്നിലെന്ന് ഏതൊരു സാധാരണക്കാരനും മനസിലാകും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പതിനാറു വയസ്സുള്ള പയ്യനെ കല്ലെറിഞ്ഞും പിന്നെ കോടാലി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത് സമപ്രായക്കാര്‍ !പത്തനംതിട്ടയില്‍ അയിരൂല്‍ ചാരായവാറ്റു നടത്തിയവര്‍ പിടിയില്‍ എന്ന് ഇന്നത്തെ വാര്‍ത്ത.. രണ്ടും ഒന്ന് കൂട്ടി വായിച്ചു..

2007 കാലഘട്ടം മുതല്‍ മയക്കു മരുന്ന് മാഫിയകള്‍ കുട്ടികളുടെ ഇടയില്‍ എത്രത്തോളം വ്യാപമാണ് എന്ന് പഠിക്കുന്ന ഒരാളാണ് ഞാന്‍.. മകനെ അമ്മ കഴുത്ത് അറുത്ത് കൊന്ന കേസ് ഉണ്ടായത് പലവട്ടം ഞാന്‍ കുറിച്ചിട്ടുണ്ട്.. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്ന അവന്‍ മയക്കു മരുന്നിനു അടിമ ആയിരുന്നു.. ശാന്തസ്വഭാവമുള്ള അവന്‍ ലഹരിക്ക് അടിമ ആയതില്‍ പിന്നെ ദേഷ്യം വന്നാല്‍ മാരകമായി മറ്റുള്ളവരെ ഉപദ്രവിക്കാറു ഉണ്ടായിരുന്നു എന്ന് ആ അമ്മ പറഞ്ഞു.. അവന്റെ ആ സ്വഭാവമാറ്റം ആയിരുന്നു അവരാദ്യം ശ്രദ്ധിച്ചത്..

അതി രാവിലെ ഏജന്റുകള്‍ അതാത് സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ലഹരി മരുന്ന് കൈമാറുകയും, അത് വിറ്റു കൊടുക്കുന്നവര്‍ക്ക് അതിന്റെ അളവനുസരിച്ചു കമ്മീഷന്‍ കൊടുക്കുകയും ചെയ്യും എന്നത് ഒട്ടും രഹസ്യമായ കാര്യമല്ല.. ഇതിന്റെ പിന്നാലെ പോയാല്‍ അന്തര്‌സംസ്ഥാനം കടന്നു പോകേണ്ടി വരും.
ആരാ പോകുക എന്നതൊക്കെ പരസ്പരം ചോദിച്ചു ഓരോ പൗരനും ഉത്തരവാദിത്വം മടക്കും..

ഈ ലോക്ക് ഡൌണ്‍ കാലത്ത്, എല്ലായിടത്തും കര്‍ശന നടപടികള്‍ തുടരുമ്പോള്‍ ലഹരി സ്വകാര്യമായി കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ? തന്റെ മകന്‍ / മകള്‍ ലഹരി ഉപയോഗിക്കുന്ന കൂട്ടത്തില്‍ ആണോ എന്ന് കണ്ടെത്താന്‍ ഒരവസരം ആണ് ഈ കാലങ്ങള്‍.. മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ അടുത്തറിയാന്‍ ഒരവസരം ആകട്ടെ ഇത്.. ഭാരിച്ച സിലബസ്സ് കുട്ടികളുടെ തലയില്‍ വെച്ച് കെട്ടുന്നതിനോടൊപ്പം anger management, meditation, yoga തുടങ്ങിയവയ്ക്കു പ്രാധാന്യം കൊടുക്കേണ്ടതാണ്..

കൗണ്‍സലിങ് നു ഒരു പീരിയഡ് ഇല്ലാ എന്നതാണ് പലപ്പോഴും സങ്കടകരമായ അവസ്ഥ..
22 വര്‍ഷമായി കുട്ടികളുടെ ഇടയില്‍ നില്‍ക്കുന്ന എനിക്ക് ഒട്ടനവധി തിക്താനുഭവങ്ങള്‍ പറയാനുണ്ട്..
കേള്‍ക്കാന്‍ ആളില്ല.. വെളിച്ചം കാട്ടി തരേണ്ടവര്‍ കണ്ണടയ്ക്കുക ആണ് അനുഭവങ്ങള്‍..

Puberty എന്നത് ആണിനും പെണ്ണിനും ഉള്ള ഒരു മാറ്റമാണ്.. ആ സമയത്തതാണ് അവരെ വാര്‍ത്തെടുക്കേണ്ടത്.. ഡ്രില്‍ സമയം പോലും പ്രൊജക്റ്റ് കൊടുത്ത് കുട്ടികളെ പഠനത്തില്‍ മാത്രം ഒതുക്കുന്ന സിലബസ്സുകള്‍ ഒക്കെ ഒന്ന് അഴിച്ചു പണിയണം…കോളേജുകളിലും സ്‌കൂളുകളിലും അധികാരികള്‍ പുതിയ തുടക്കങ്ങള്‍ കുറിക്കട്ടെ..

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

shortlink

Related Articles

Post Your Comments


Back to top button