Latest NewsNewsIndia

ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ഷോപിയാന്‍ ജില്ലയിലെ മല്‍ഹൂര ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംയുക്തസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.

തിരച്ചില്‍ നടക്കുന്നതിനിടെ ഭീകരവാദികളും വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സേന ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും പങ്കെടുത്തായി കശ്മീര്‍ സോണല്‍ പൊലീസ് അറിയിച്ചു.

പ്രദേശത്ത് മൂന്നു ഭീകരവാദികൾ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിന്‍റെ സാഹചര്യത്തില്‍ മല്‍ഹൂര ഏരിയയിലേക്കുള്ള പാതകള്‍ അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button