Latest NewsNewsInternational

അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന കിം ജോങ് ഉന്നിന് ആരോഗ്യസൗഖ്യം നേര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന കിം ജോങ് ഉന്നിന് ആരോഗ്യസൗഖ്യം നേര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
. കിം ജോംഗ് ഉന്‍ അതീവ ഗുരുതരാ വസ്ഥയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത അമേരിക്കന്‍ മാദ്ധ്യമങ്ങളാണ് ആദ്യം പുറത്തു വിട്ടത്. അന്താരാഷ്ട്രതലത്തില്‍ അഭ്യൂഹങ്ങള്‍ക്കിടെ വാര്‍ത്ത നിഷേധിച്ച് ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു. ഇതിന് പുറകേയാണ് ട്രംപ് ഔദ്യോഗികമായി കൊറിയന്‍ രാഷ്ട്രത്തലവന്റെ ആരോഗ്യം പെട്ടന്ന് പൂര്‍വ്വസ്ഥിതിയിലാകട്ടെ എന്ന ആശംസകള്‍ അറിയിച്ചത്.

Read Also : ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ അനാരോഗ്യം : പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം : ആരോഗ്യനില വീണ്ടെടുത്തെന്ന് ദക്ഷിണ കൊറിയയും ചൈനയും :

അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് വിവിധതരം റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. തങ്ങള്‍ക്കറിയില്ല. തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്നാശിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത് ഏറെ ഗൗരവമുള്ള വിഷയമാണ് ‘ ട്രംപ് തന്റെ സ്ഥിരം പത്രസമ്മേളനത്തിനിടെയാണ് പറഞ്ഞത്.

അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ കിമ്മിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന വാര്‍ത്തപുറത്തുവിട്ടത്. ന്യായീകരണമായി കൊറിയയിലെ ചടങ്ങുകളില്‍ കിംമിന്റെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു. എല്ലാവര്‍ഷവും കൃത്യമായി പങ്കെടുക്കാറുള്ള മുത്തച്ഛന്റെ ജന്മദിന വാര്‍ഷി കാഘോഷത്തില്‍ കിമ്മിന്റെ അസാന്നിദ്ധ്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നു. അതിനും നാല് ദിവസം മുമ്പുള്ള ഒരു ഔദ്യോഗിക യോഗത്തിലാണ് കിമ്മിനെ അവസാനമായി കണ്ടത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കായി കിമ്മിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും തുടര്‍ന്ന് സ്ഥിതി അതീവ ഗുരുതരമായിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button