Latest NewsInternational

അമേരിക്ക ധനസഹായം നിര്‍ത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതല്‍ തുകയനുവദിച്ച്‌ ചൈന

ബീജിംഗ്: അമേരിക്ക ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതിന് പിന്നാലെ ചൈന ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ അനുവദിച്ചു. ചൈന സാധാരണ അനുവദിക്കുന്നതിലും അധികം തുകയാണിത്. മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനക്ക് രണ്ട് കോടി ഡോളര്‍ അനുവദിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഈ അധിക സഹായം. കോവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയെ സഹായിക്കുകയാണ്‌ ഇത് വഴി ചൈനയുടെ ഉദ്ദേശമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു.

കോവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിനെ തുടര്‍ന്ന്, അമേരിക്ക ലോകാരോഗ്യ സംഘടനക്കുള്ള സഹായധനം നിര്‍ത്തലാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ്‌ ചൈന കൂടുതല്‍ തുക വാഗ്ദാനം ചെയ്തതെന്നാണ് വിലയിരുത്തൽ. അമേരിക്ക 450 ദശലക്ഷം ഡോളര്‍ സംഘടനയ്ക്ക് വേണ്ടി ചെലവാക്കിയപ്പോള്‍ ചൈന 45 ദശലക്ഷം മാത്രമാണ് ചെലവാക്കിയത്.

എന്നിട്ടും എല്ലാം ചൈനയുടെ വഴിക്കാണ് നടക്കുന്നത്. അതു ശരിയല്ല. തങ്ങളോട് മാത്രമല്ല ലോകത്തോടു മുഴുവന്‍ കാട്ടുന്ന അനീതിയാണത്, ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടന കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നെങ്കില്‍ കൊറോണ വൈറസ് ബാധയില്‍ ലക്ഷം പേര്‍ മരിക്കുമായിരുന്നില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button