CricketLatest NewsNewsSports

ഐപിഎല്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ അദ്ദേഹമാണ് ; ആശിഷ് നെഹ്‌റ

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് ധോണി ഐ.പി.എല്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണെന്ന് താരം പറഞ്ഞത്. ധോണിക്ക് കീഴിയിലാണ് താന്‍ കൂടുതല്‍ കളിച്ചതെന്നും അതുകൊണ്ടാണ് താന്‍ ധോണിയെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്നും നെഹ്‌റ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുക്കുവാനും ഐ.പി.എല്ലിലെ മുഴുവന്‍ സീസണിലും ടീമിനെ പ്ലേ ഓഫില്‍ എത്തിക്കാനും ധോണിക്കായിരുന്നു. അതെ സമയം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് നാല് കിരീടങ്ങളാണ് രോഹിത് ശര്‍മ്മക്ക് കീഴില്‍ സ്വന്തമാക്കിയിട്ടുള്ളത്. 2014ലും 2015ലും നെഹ്‌റ ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മക്ക് കീഴില്‍ നെഹ്‌റ ഇതുവരെ കളിച്ചിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close