Latest NewsNewsIndia

കോവിഡ് സുരക്ഷയ്ക്കായി മാസ്‌ക് തയിച്ച് പ്ര​ഥ​മ വ​നി​തയും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണ് മാസ്‌ക്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാജ്യമെമ്പാടും മാ​സ്ക് നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ശ​ക്തി ഹ​ട്ടി​ലും ഇത്തരത്തിൽ മാസ്‌ക് നിർമ്മാണം നടക്കുകയാണ്. ബു​ധ​നാ​ഴ്ച മാ​സ്കു​ക​ള്‍ ത​യ്ക്കാ​ന്‍ എത്തിയ ആളെക്കണ്ട് അധികൃതർ പോലും ഒന്ന് അമ്പരന്നു. പ്ര​ഥ​മ വ​നി​ത സ​വി​ത കോ​വി​ന്ദാ​യി​രു​ന്നു അ​ത്. രാ​ഷ്ട്പ്ര​തി ഭ​വ​നി​ല്‍ മാ​സ്ക് ത​യ്ക്കു​ന്ന​വ​ര്‍​ക്കൊ​പ്പം ഏ​റെ നേ​രം സ​വി​ത കോ​വി​ന്ദും സമയം ചിലവഴിച്ചു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ ആണ് പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button