Latest NewsNewsInternational

സുനാമി സാധ്യത : ആണവനിലയത്തിന് മുന്നറിയിപ്പ്

ടോക്കിയോ: സുനാമി സാധ്യതയുള്ളതിനാല്‍ ആണവ നിലയത്തിന് മുന്നറിയിപ്പുമായി ജപ്പാന്‍. സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമാ ആണവ നിലയം ഇനിയൊരു സുനാമിയില്‍ വീണ്ടും തകരാനിടയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫുക്കുഷിമാ ആണവ നിലയം കൈകാര്യം ചെയ്യുന്ന ടോക്കിയോ ഇലട്രിക് പവര്‍ കമ്ബനി( ടെപ്കോ) ക്കാണ് ജപ്പാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആദ്യ സുനാമിയില്‍ ആണവ നിലയത്തിലെ മൂന്ന് റിയാക്ടറുകളാണ് തകര്‍ന്നത്.

2011ലെ സുനാമിയില്‍ തകര്‍ന്ന ആണവ നിലയത്തിന്റെ വികിരണ അംശങ്ങള്‍ ഉള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം നിലവില്‍ ടെപ്കോ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ജപ്പാന്‍ ഭരണകൂടം പറയുന്നു. മാത്രമല്ല ആണവ കേന്ദ്രത്തെ കടല്‍ തിരമാലകളില്‍ നിന്നും രക്ഷിക്കാനുള്ള പ്രവര്‍ത്തനം തുടരുകയുമാണ്. നിലവില്‍ 11 മീറ്റര്‍ ഉയരത്തില്‍ പണിയുന്ന കടല്‍ഭിത്തി വരാനിരിക്കുന്ന സുനാമിയെ തടയാന്‍ പര്യാപ്തമല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഇനി ഒരു സുനാമി ഉണ്ടായാല്‍ തിരമാലകള്‍ 20 മീറ്ററോളം ഉയരത്തില്‍ പതിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button