USALatest NewsInternational

കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു, അമേരിക്കയിൽ ആശങ്ക

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു.ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് മൃഗശാലയിലെ നാലു കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് രോഗം ബാധിച്ചത്. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

മൃഗശാലയിലെ ജീവനക്കാരില്‍നിന്ന് രോഗം പകര്‍ന്നതെന്നാണ് സൂചന. അതേസമയം അമേരിക്കയിൽ മരണ സംഖ്യ കുതിച്ചുയരുകയാണ്. ഇന്നലെ 2341 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇതോടെ മരണ സംഖ്യ അരലക്ഷത്തിലേക്ക് കുതിക്കുകയാണ്. 47,658 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊറോണ ബാധിച്ച്‌ മരിച്ചത്. 848,671 കൊറോണ രോഗികളാണ് അമേരിക്കയില്‍ ഉള്ളത്.

നിരവധി പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ പ​ത്തി​ലേ​റെ മ​ല​യാ​ളി​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button