Latest NewsNewsIndia

ഏഴ് ദിവസമായി ഒരൊറ്റ കോവിഡ് കേസുപോലുമില്ലാതെ ഒരു ഇന്ത്യന്‍ സംസ്ഥാനം

ഗുവാഹത്തി • കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് -19 ന്റെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആസാം മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ.

ഇന്ത്യയിലെ കൊറോണയുടെ അവസ്ഥ ലോകത്തേക്കാൾ വളരെ മികച്ചതാണ്. സംസ്ഥാനത്ത് ഇതുവരെ 5,789 പേരെ ടെസ്റ്റ്‌ ചെയ്തു. 214 പേരുടെ ഫലം ഇപ്പോഴും ലാബിലാണ്. മിസോറാം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാംപിളുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 25 ന് ഗുവാഹത്തി മെഡിക്കൽ കോളേജിൽ വാർത്താ റിപ്പോർട്ടർമാർക്ക് സൗജന്യ കോവിഡ് -19 ടെസ്റ്റുകൾ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും ശർമ്മ പറഞ്ഞു. മുംബൈയിൽ അടുത്തിടെ 53 റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്‌.

അതേസമയം, ഇന്ത്യയിലെ കോവിഡ് 19 കേസുകള്‍ 21,000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, അവസാന 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത 1,409 പുതുയ കേസുകള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 21,393 ആണ്. 24 മണിക്കൂറിനിടെയുണ്ടായ 41 മരണങ്ങള്‍ ഉള്‍പ്പടെ മൊത്തം മരണം 681 ആയി ഉയര്‍ന്നു. 16,454 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 4,257 പേര്‍ക്ക് രോഗം ഭേദമായി.

ലോകവ്യാപകമായി കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 26 ലക്ഷം കടന്നു. വൈറസ് ബാധിച്ച് ഇതുവരെ 1.8 ലക്ഷം പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ ഉള്ളത് 8.4 ലക്ഷത്തിലധികമുള്ള യു.എസിലാണ്. രാജ്യത്ത് മരണസംഖ്യ 46,500 കഴിഞ്ഞു.

സ്‌പെയിനിൽ 2.08 ലക്ഷം , ഇറ്റലി 1.87 ലക്ഷം, ഫ്രാൻസ് 1.57 ലക്ഷം, ജർമ്മനി 1.5 ലക്ഷം, യുകെ 1.34 ലക്ഷം എന്നിവയാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റുരാജ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button