Latest NewsNewsBusiness

ഓഹരി വിപണി : ഇന്നത്തെ വ്യാപരവും നേട്ടത്തിൽ തന്നെ അവസാനിച്ചു

മുംബൈ : ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. ഇന്നത്തെ വ്യാപാരവും അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 484 പോയന്റ് ഉയർന്നു 31,863ലും നിഫ്റ്റി 127 പോയിന്റ് ഉയർന്നു 9314ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് നേട്ടത്തിന് കാരണം.ബിഎസ്ഇ ഐടി സൂചികയാണ് മികച്ച നേട്ടം കൈവരിച്ചത്. 4.85ശതമാനം ഉയർന്നു. ബിഎസ്ഇ ടെക്, ബാങ്കെക്സ്, ഫിനാന്‍സ് സൂചികകള്‍ യഥാക്രമം 3.93 ശതമാനവും 3.39ശതമാനവും 2.31ശതമാനവും നേട്ടത്തിലെത്തി.

ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്സ്,ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എന്‍ടിപിസി, ഗ്രാസിം, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി,ടൈറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button