Latest NewsIndia

കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന തബ്​ലീഗ്​ പ്രവര്‍ത്തകന്‍ മരിച്ചു; നെഗറ്റിവ് ആയിട്ടും ഡ​ല്‍ഹി സ​ര്‍ക്കാ​റിന്റെ ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ മരുന്നും ഭക്ഷണവുമില്ലെന്ന്​ പരാതി

നി​സാ​മു​ദ്ദീ​നി​ലെ ത​ബ്​​ലീ​ഗ് ആ​സ്ഥാ​ന​ത്തു​നി​ന്ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ ത​ന്നെ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ കൊ​റോ​ണ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അ​വി​ടെ നി​ന്ന് രോ​ഗ​മി​ല്ലെ​ന്ന് കണ്ടെത്തി.

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ തബ്​ലീഗ്​ പ്രവര്‍ത്തകന്‍ മരിച്ചു. ഡ​ല്‍ഹി സ​ര്‍ക്കാ​റി​ന്റെ ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ മരുന്നും ഭക്ഷണവും ലഭിക്കാതെയാണ്​ മരണമെന്ന്​ പരാതിയുണ്ട്​. ത​മി​ഴ്നാ​ട് കോ​യമ്പ​ത്തൂ​ര്‍ ബൃ​ന്ദാ​വ​ന്‍ സ​ര്‍ക്കി​ളി​ലെ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് മ​രി​ച്ച​ത്.

കോവിഡ്​ പ​രി​ശോ​ധ​ന​യി​ല്‍ നെഗറ്റീവ്​ ആണെന്ന്​ കണ്ടെത്തി​യിരുന്നു.സ​മ​യ​ത്തി​ന് മ​രു​ന്ന് ന​ല്‍കാ​ത്ത​ത് കൊ​ണ്ടാ​ണ് മു​സ്ത​ഫ​യു​ടെ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും സൗ​ക​ര്യ​മൊ​രു​ക്കാ​തെ​യാ​ണ്​ ഡ​ല്‍ഹി സ​ര്‍ക്കാ​ര്‍ ആ​ളു​ക​ളെ ക്വാ​റ​ന്‍​റീ​നി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി നി​യ​മ ബോ​ര്‍ഡ് അം​ഗം ഫാ​ത്തി​മ മു​സ​ഫ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. നി​സാ​മു​ദ്ദീ​നി​ലെ ത​ബ്​​ലീ​ഗ് ആ​സ്ഥാ​ന​ത്തു​നി​ന്ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ ത​ന്നെ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ കൊ​റോ​ണ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ശേഷം മറ്റൊരു യുവ നേതാവ് കൂടി : രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച്‌ വിശ്വസ്തന്‍ മിലിന്ദ് ദിയോറ

അ​വി​ടെ നി​ന്ന് രോ​ഗ​മി​ല്ലെ​ന്ന് കണ്ടെത്തി.ഡ​ല്‍ഹി സു​ല്‍ത്താ​ന്‍പു​രി​യി​ലെ ഡ​ല്‍ഹി ഡവ​ല​പ്മെന്റ് ​ അ​തോ​റി​റ്റി കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. നേ​ര​ത്തെ ഇ​രു​നൂ​റോ​ളം പേ​രു​ണ്ടാ​യി​രു​ന്ന സു​ല്‍ത്താ​ന്‍ പു​രി ഡി.​ഡി.​എ ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലേ​ക്ക് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​ള്ള ത​ബ്​​ലീ​ഗ് പ്ര​വ​ര്‍ത്ത​ക​രെ മാ​റ്റി​യ​തോ​ടെ ആ​ളു​ക​ളു​ടെ എ​ണ്ണം 500 ക​വി​ഞ്ഞി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button