Latest NewsNewsInternational

അമേരിക്കയെ ആശങ്കയിലാഴ്ത്തി യു.എന്‍ റിപ്പോര്‍ട്ട് : കൊറോണയുടെ രണ്ടാംഘട്ടം ജൂണില്‍ : ഇപ്പോള്‍ മരിയ്ക്കുന്നതിന്റെ ഇരട്ടിയിലധികം പേര്‍ മരിച്ചു വീഴും

വാഷിംഗ്ടണ്‍: അമേരിക്കയെ ആശങ്കയിലാഴ്ത്തി യു.എന്‍ റിപ്പോര്‍ട്ട്, രാജ്യത്തെ പ്രതിരോധത്തിലാക്കി കൊറോണയുടെ രണ്ടാംഘട്ടം ജൂണില്‍ : ഇപ്പോള്‍ മരിയ്ക്കുന്നതിന്റെ ഇരട്ടിയിലധികം പേര്‍ മരിച്ചു വീഴുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് -19 മൂലം സ്തംഭനാവസ്ഥയിലായ ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നും പട്ടിണികിടക്കുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം 26.5 കോടി ആയി വര്‍ദ്ധിക്കും. മഹാവിപത്ത് തടയാന്‍ അടിയന്തര നടപടികള്‍ വേണമെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളാണ് വലിയ ദുരിതം ഏറ്റുവാങ്ങുക.

read also : കോവിഡ് ബാധിച്ചുള്ള മരണം : ഞെട്ടിയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം

അതേസമയം, അമേരിക്കയില്‍ കൊവിഡിന്റെ രണ്ടാം തരംഗം ഇക്കൊല്ലം ജൂണിലുണ്ടാകുമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് മുന്നറിയിപ്പ് നല്‍കി.

‘പകര്‍ച്ചപ്പനി സീസണായ ശിരിരകാലത്തായിരിക്കും കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിക്കുക. ഇത് രണ്ടും കൂടി കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബാലികേറാമലയായിരിക്കും. ഇക്കുറി കൊവിഡ് അമേരിക്കയില്‍ വ്യാപിച്ചത് പകര്‍ച്ച പനി സീസണ്‍ അവസാനിച്ച ശേഷമാണ്. ഇനി രണ്ടും ഒരുമിച്ചാണ് എത്താന്‍ പോകുന്നത്’ – റോബര്‍ട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button