Latest NewsKeralaNews

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍ കണ്ടെത്തി

കോ​ട്ട​യം: റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സി​ല്‍ കണ്ടെത്തിയ സംഭവം വിവാദത്തിൽ. വൈ​ക്കം ടി​വി പു​ര​ത്തെ സി​പി​ഐ ഓ​ഫീ​സി​ലും ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി​യി​ലെ സി​പി​എം ഓ​ഫീ​സിൽ നിന്നുമാണ് കിറ്റുകൾ കണ്ടെത്തിയത്. സം​ഭ​വം അ​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എത്തിയതോടെ പോ​ലീ​സും ഭ​ക്ഷ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും ചേർന്ന് കിറ്റുകൾ ഇവിടെ നിന്ന് മാറ്റുകയുണ്ടായി. അതേസമയം ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ല്‍ സൂക്ഷിച്ചതെന്നാണ് സിപിഐ വിശദീകരണം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button