KeralaLatest NewsNews

പിണറായി വിജയൻ സ്വകാര്യത വിറ്റു ജീവിക്കുന്ന മുഖ്യമന്ത്രി – കെ.സോമന്‍

ആലപ്പുഴ:- ജനങ്ങളുടെ സ്വകാര്യത വിറ്റു ജീവിക്കുന്ന ഗതികെട്ട സംസ്ഥാന മുഖ്യമന്ത്രിയായി പിണറായി വിജയൻ അധപതിച്ചു എന്ന് ബി.ജെ.പി. ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ. സോമൻ ആരോപിച്ചു. നിലവിലെ എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് സംസ്ഥാനത്തിന്റെ ആരോഗ്യ സുരക്ഷയെ കരുതി ജനം നൽകുന്ന വ്യക്തി വിവരങ്ങൾ വിദേശകമ്പനിയായ സ്പ്രിഗ്ളറി നു വിറ്റത്. വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്നതിന് കേന്ദ്ര സംവിധാനത്തിൽ ആരോഗ്യ സേതു ആപ്പ് അടക്കം നിരവധി സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ഇതൊന്നും പരിഗണിക്കാതെ വിദേശത്തുതന്നെ ആരോപണ വിധേയമായ സ്പ്രിംഗ്ളറുമായി കരാർ ഉറപ്പിച്ചത്. ഇതിന്റെ പിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതിനെതിരെ ശക്തമായ സമരവുമായി ബി.ജെ.പി. രംഗത്തു വരുമെന്നും കെ.സോമൻ പറഞ്ഞു.

സ്പ്രിംഗ്ളർ കരാർ റദ്ദ് ചെയ്യുക, കുറ്റക്കാരെ തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ ബി.ജെ.പി. സംഘടിപ്പിച്ച ജനകീയ സമരത്തിന്റെ ആലപ്പുഴ ജില്ലാതല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ പ്രസ് ക്ലബിന് സമീപം നടന്ന സമരത്തിൽ ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എം. വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെല്‍ കോഡിനേറ്റര്‍ ജി. വിനോദ് കുമാര്‍, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അനീഷ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.

ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ കുട്ടനാട്ടിലെ എടത്വയിലും, ഡി.അശ്വനീദേവ് കായംകുളത്തും, ദേശീയ സമിതി അംഗങ്ങളായ വെള്ളിയാകുളം പരമേശ്വരൻ ചേർത്തലയിലും, കെ.എസ്.രാജൻ ചെങ്ങന്നൂർ മുണ്ടൻകാവിലും ,ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ അമ്പലപ്പുഴ ജംഗ്ഷനിലും, മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാർ ചെങ്ങന്നൂർ ടൗണിലും ജനകീയ സമരം ഉത്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button