KeralaLatest NewsNews

പ്രതിപക്ഷം നന്മ ലഭിക്കാത്ത നസ്രത്ത്; സര്‍ക്കാര്‍ കോവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോൾ ഇവരുടെ പ്രവർത്തികൾ സംസ്ഥാന താല്‍പര്യത്തിന് ഉതകുന്നതല്ലെന്ന് കാനം

തിരുവനന്തപുരം: യുഡിഎഫിനെയും ബിജെപിയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി മുഖപത്രമായ ‘ജനയുഗ’ത്തില്‍ എഴുതിയ ലേഖനത്തിലാണ് കാനത്തിന്റെ വിമർശനം. സര്‍ക്കാര്‍ കോവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും നിലപാടുകള്‍ സംസ്ഥാന താല്‍പര്യത്തിന് ഉതകുന്നതല്ല. അവരുടെ നിലപാട് കേരളത്തിനെതിരാണ്. ജനം കയ്യൊഴിയുമെന്ന ബോധ്യമാണ് ഈ അസംബന്ധ നാടകങ്ങള്‍ക്കു കാരണം. പ്രതിപക്ഷം നന്മ ലഭിക്കാത്ത നസ്രത്ത് ആണെന്നും കാനം ആരോപിച്ചു.

Read also: ഭയം വിതച്ച് കൊറോണയുടെ വിളയാട്ടം; ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയിലെ ഡയറ്റീഷ്യന്​ കോവിഡ് സ്ഥിതീകരിച്ചു; 56 ജീവനക്കാര്‍ ക്വാറന്‍റീനില്‍

സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷനുകള്‍, റേഷന്‍ വിതരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലോകത്തിന് തന്നെ മാതൃകയാണ്. ദുരന്തവേളയില്‍ അതിജീവിക്കാന്‍ പരിശ്രമിച്ച ആരോഗ്യമന്ത്രിയെപ്പോലും പ്രതിപക്ഷം അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും കാനം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button