CinemaLatest NewsNewsEntertainment

സിക്സ് പാക്കില്ല, മസിലില്ല; വൈറലായി കുടവയറൻ നിവിൻ പോളിയുടെ ചിത്രം; ലോക്ക് ഡൗൺ എഫക്ടാണോയെന്ന് ആരാധകർ

നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

കുടവയറുമായി നിവിൻ പോളി, ലിജു കൃഷ്ണ ഒരുക്കുന്ന പടവെട്ടാണ് നിവിൻ പോളിയുടെ പുതിയ ചിത്രം ,സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്, സിക്സ് പാക്കില്ലാത്ത, മസിലില്ലാത്ത ചിത്രങ്ങൾ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

ഏറ്റവും പുതിതായെത്തുന്ന ചിത്രത്തിന് വേണ്ടി വീണ്ടും വണ്ണം കൂട്ടിയിരിക്കുകയാണ് താരം,, തടി കൂടിയെന്ന് മാത്രമല്ല, അല്‍പം കുടവയറും വന്നിട്ടുണ്ട് ,താരത്തിന. നിരവധി പേരാണ് നിവിന്‍ പോളിയുടെ കഠിനാദ്ധ്വാനത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്.

ഇതിനുമുൻപ് തന്റെ ചിത്രത്തിനായി നിവിന്‍ നടത്തുന്ന പ്രയത്‌നത്തെക്കുറിച്ച് സംവിധായകന്‍ ലിജു കൃഷ്ണ മനസുതുറന്നിരുന്നു. നിവിന്‍ വണ്ണം കുറച്ചുവരുന്ന സമയത്തായിരുന്നു ഈ ചിത്രവുമായി സംവിധായകന്‍ നടന് മുന്‍പില്‍ എത്തിയത്. പടവെട്ടിന് വേണ്ടി ശരീരത്തിന്റെ വണ്ണം വീണ്ടും കൂട്ടാന്‍ തയ്യാറായ നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

shortlink

Post Your Comments


Back to top button