Latest NewsUAENewsGulf

വിമാന സർവീസുകൾ റദ്ദാക്കൽ : കൂടുതൽ ദിവസത്തേക്ക് നീട്ടി എത്തിഹാദ്

ദുബായ് : കോവിഡ് 19 വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയത് കൂടുതൽ ദിവസത്തേക്ക് നീട്ടി യുഎഇയിൽ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർ ലൈൻസ്.  മെയ് 15 വരെയാണ്   സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. മെയ് 1 മുതൽ ഭാഗികമായി  സർവീസ് പുനരാരംഭിക്കുമെന്നും  അധികൃതർ അറിയിച്ചു.

Also read : ഒമാനിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കോവിഡിനെ തുടർന്ന് രാജ്യത്തു വിദേശികൾ പ്രവേശിക്കുന്നത് യൂ എഇ വിലക്കിയിട്ടുണ്ട്. എന്നാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്കായി  വിമാന കമ്പനികൾ പ്രത്യേക സർവീസ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

യുഎഇയിൽ കഴിഞ്ഞ ദിവസം 525പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു, 8പേർ കൂടി മരിച്ചു ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,281ഉം, മരണസംഖ്യ 64ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. 123 പേർ സുഖം പ്രാപിച്ചതോടെ, ഇതുവരെ രോഗ വിമുക്തരായരുടെ എണ്ണം 1760ലെത്തി. 32,000 പേരിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് ഇത്രയും രോഗ ബാധിതരെ കണ്ടെത്തിയത്. വലിയ തോതിൽ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നത്. ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും പ്രതിരോധ നടപടികൾ നടന്നുവരുന്നുവെന്നു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button