Latest NewsKeralaNews

സാലറി ചലഞ്ചിനെതിരെ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: സാലറി ചലഞ്ചിനെതിരെ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചതിനാണ് കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടിയത്.

പണിയെടുത്താല്‍ കൂലി കൊടുക്കണമെന്നാണ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് തമ്പിലത്ത് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടത്. ഇതിനാണ് കാസര്‍കോട് എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button