Latest NewsNewsIndia

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണവും സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത് തടയാനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അവസാനിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിയ്‌ക്കെ കോവിഡ് ബാധിതുടെ എണ്ണത്തിലും മരണത്തിലും നേരിയ വര്‍ധന രേഖപ്പെടുത്തി. ഏറ്റവും പുതിയ റിപ്പോര്‍ട്ട് കേന്ദ്ര-ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. ഇന്നു രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് കൊവിഡ് രാേഗികളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചത്. 5804 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1990 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ 49 കൊവിഡ് രോഗികള്‍ മരണപ്പെടുകയും ചെയ്തു.

മഹാരാഷ്ട്ര – 7628, ഗുജറാത്ത് – 3071, ഡല്‍ഹി – 2625, രാജസ്ഥാന്‍ – 2083, മദ്ധ്യപ്രദേശ് – 1945, തമിഴ്‌നാട് – 1821, ഉത്തര്‍പ്രദേശ് – 1794, ആന്ധ്രാപ്രദേശ് – 1016 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.

ലോക്ക് ഡൗണ്‍ നടപ്പാക്കിയതുമൂലം കൊവിഡ് വ്യാപനം വന്‍തോതില്‍ കുറയ്ക്കാനായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മാര്‍ച്ച് 24ന് രോഗ വ്യാപന തോത് 21 ശതമാനമായിരുന്നു. ഇന്നത് 5.8 ശതമാനത്തിലെത്തി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ദ്ധനയാണ്. എന്നാല്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രോഗ വ്യാപന തോത് കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button