News

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാ​ഹനാപകടത്തിൽ അന്തരിച്ചു

പാലക്കാട്: നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാ​ഹനാപകടത്തിൽ മരിച്ചു. കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാവന്നൂർ സ്വദേശിയാണ് രതീഷ് തിരുവരംഗൻ.

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button