KeralaNattuvarthaLatest NewsNews

നൻമയുള്ള കേരളം; കൈവിടില്ല പ്രവാസികളെ, മാർ​ഗരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ

പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും

തിരുവനന്തപുരം; വിദേശത്തുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള മാര്‍ഗ്ഗരേഖ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി,, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ പ്രവാസികൾ വീടിന് അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് ടിക്കറ്റെടുക്കണം,, നാട്ടിലെത്തുന്നുവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്തരുത്,, വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം,, വീടുകളില്‍ അതിന് സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം.

എന്നാൽ സ്വന്തം വാഹനത്തിലേക്കാണ് വീട്ടിലേക്ക് മടങ്ങുന്നതെങ്കില്‍ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമെ പാടുള്ളൂ,, വീട്ടിലേക്കുള്ള യാത്രക്കിടയില്‍ മറ്റാരെയും സന്ദര്‍ശിക്കരുത്,, രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നവരെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും,, അത്തരക്കാരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും,, അവരുടെ ലഗേജ് ബന്ധപ്പെട്ട സെന്ററുകളില്‍ ഭദ്രമായി സൂക്ഷിക്കും.

കൂടാതെ തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button