Latest NewsNewsOmanGulf

കോവിഡ് : ഒമാനിൽ രോഗ ബാധിതരുടെ എണ്ണം 2000 കടന്നു

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 51പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 37പേർ ഒമാൻ സ്വദേശികളും 17പേർ വിദേശികളാണെന്നും രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2049ലെത്തിയെന്നും ഒമാൻ ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച വാർത്ത കുറിപ്പിലൂടെ അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 364ലെത്തി. ഒമാനിൽ ഇതുവരെ 10പേർ  കോവിഡ് ബാധിച്ച് മരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Also read : ഇന്ന് 13 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു : രണ്ട് ജില്ലകള്‍ കൂടി റെഡ് സോണില്‍

ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,420 പേരിൽ നടത്തിയ പരിശോധനയിൽ 957 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 11,244ലെത്തി. 54 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 1,066 ആയി ഉയര്‍ന്നിട്ടുണ്ട്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 10,168 പേർ ചികിത്സയില്‍ കഴിയുന്നു. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ ആകെ എണ്ണം 85,709 ലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനമുള്ള രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുള്ളത്. ഇന്നലെ 929 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button