Latest NewsNewsGulf

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അയക്കുന്ന കാര്യത്തിൽ കേന്ദ്ര നിലപാട് പുറത്ത്

ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. തിരിച്ചു വരുന്നതിനുള്ള വിമാന നിരക്ക് പ്രവാസികൾ തന്നെ നല്‍കേണ്ടി വരുമെന്നാണ് സൂചന. പ്രവാസികളുടെ മടക്കത്തിന് സാധാരണ വിമാന സർവ്വീസ് ആദ്യം തുടങ്ങുക ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കുമെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ സന്ദർശക വിസയിൽ പോയി കുടുങ്ങിയവരും വിദ്യാർത്ഥികളുമുണ്ട്. കോവിഡ് സാഹചര്യം രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് ഇവരെ സാധാരണ വിമാന സർവ്വീസ് സാധ്യമല്ല. ഈ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങൾ അയച്ച് ഇവരെ തിരികെ എത്തിക്കേണ്ടി വരും.

ALSO READ: കൊറോണ എന്ന മഹാമാരിയായ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാൻ നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സാധാരണ വിമാന സർവ്വീസ് ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് തുടങ്ങാം എന്ന് ആദ്യം തീരുമാനിക്കും. എന്നാൽ ഗൾഫിലുള്ള പ്രവാസികൾക്ക് ഉൾപ്പടെ ഇന്ത്യയിൽ വരാൻ പ്രത്യേക വിമാനങ്ങൾ പ്രായോഗികമല്ല. ഗൾഫിൽ നിന്നുള്ള സർവ്വീസുകൾ ആദ്യം തുടങ്ങും എന്നാണ് ഇതുവരെയുള്ള സൂചന ചില പ്രത്യേക ഘട്ടങ്ങളിലൊഴികെ വിമാനസർവ്വീസിനുള്ള തുക മടങ്ങുന്നവർ തന്നെ നല്കണം. വിദേശങ്ങളിലുള്ള 6300 ഇന്ത്യക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്, ഇതിൽ രണ്ടായിരം പേർ ഗൾഫ് മേഖലയിലുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button