Latest NewsInternational

കൊറോണ വ്യാപനം, ജർമനിക്ക് പിന്നാലെ ചൈനക്കെതിരെ ആസ്ട്രേലിയയും, ആസ്ട്രേലിയക്ക് ഉപരോധമേർപ്പെടുത്താൻ ആഹ്വാനവുമായി ചൈന

ചൈനയിലെ സാധാരണക്കാർ, എന്തിന് ഞങ്ങൾ ഓസ്‌ട്രേലിയൻ ബീഫ് കഴിക്കണം, എന്തിന് ഓസ്‌ട്രേലിയൻ വൈൻ കുടിക്കണം എന്നെല്ലാം ആലോചിക്കാൻ ആരംഭിച്ചേയ്ക്കാം എന്നാണ് ചെങ് പ്രതികരിച്ചത്.

സിഡ്‌നി: കൊറോണ രോഗവ്യാപന പശ്ചാത്തലത്തിൽ ചൈനയും, ഓസ്‌ട്രേലിയയും തമ്മിലുള്ള തർക്കങ്ങളും മുറുകുന്നു. ചൈന ഓസ്‌ട്രേലിയയ്ക്ക് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ നടത്തുന്ന ശ്രമങ്ങളെ വിമർശിച്ച് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മറൈസ് പെയ്ൻ രംഗത്ത് വന്നു. കൊറോണ രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന ഓസ്‌ട്രേലിയയുടെ ആവശ്യമാണ് ചൈനയെ ചൊടിപ്പിച്ചത്. “ചൈനീസ് ജനത ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, ഉല്പന്നങ്ങളെയും ബഹിഷ്കരിക്കണം” എന്ന് ഓസ്‌ട്രേലിയയിലെ ചൈനീസ് അംബാസഡർ ചെങ് ജിങ്‌യെ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചൈനയിലെ സാധാരണക്കാർ, എന്തിന് ഞങ്ങൾ ഓസ്‌ട്രേലിയൻ ബീഫ് കഴിക്കണം, എന്തിന് ഓസ്‌ട്രേലിയൻ വൈൻ കുടിക്കണം എന്നെല്ലാം ആലോചിക്കാൻ ആരംഭിച്ചേയ്ക്കാം എന്നാണ് ചെങ് പ്രതികരിച്ചത്.ചൈനീസ് ടൂറിസ്റ്റുകൾ ഓസ്‌ട്രേലിയൻ സന്ദർശനം വേണമോ എന്ന് പുനര്ചിന്തനം നടത്താൻ സാധ്യതയുണ്ടെന്നും ചെങ് പറഞ്ഞു. ഉപരിപഠനത്തിന് അനുയോജ്യമായ മറ്റു രാജ്യങ്ങൾ ഏതെല്ലാം എന്ന് ചൈനയിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും ചിന്തിക്കാൻ തുടങ്ങിയേയ്ക്കാം എന്നും ചെങ് പറഞ്ഞു.കൊറോണ വൈറസ് ഉത്ഭവത്തെ കുറിച്ച് സ്വാതന്ത്രമായൊരു അന്വേഷണം നടത്തുവാൻ സഹകരിക്കണമെന്ന് ലോക ആരോഗ്യ സംഘടന അംഗങ്ങളോടും , ലോക രാഷ്ട്രത്തലവന്മാരോടും ആസ്‌ട്രേലിയ കഴിഞ്ഞ ആഴ്ച അഭ്യർഥിച്ചിരുന്നു.

എന്നാൽ ഈ ആശയത്തെ ചൈന കടന്നാക്രമിച്ചു.ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസിനെ കുറിച്ച് ഒരു തത്വാധിഷ്ഠിതമായ ആഹ്വാനമാണ് ഓസ്‌ട്രേലിയ ചെയ്തതെന്ന് പെയ്ൻ പറഞ്ഞു. ഇത്തരമൊരു ആഹ്വാനത്തിന്റെ പേരിൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനുള്ള ശ്രമം അംഗീകരിക്കാൻ സാധിക്കില്ലെന്നും, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.ഓസ്‌ട്രേലിയൻ വൈനിന്റെയും, ബീഫിന്റെയും വലിയൊരു മാർക്കറ്റ് ആണ് ചൈന.

ലാലുപ്രസാദ് യാദവിനെ ചികിത്സിച്ച ഡോക്ടര്‍ പരിശോധിച്ച രോഗിക്ക് കോവിഡ്, ഡോക്ടർ ഉൾപ്പെടെ ക്വാറന്റൈനില്‍

2018 ഇൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്ന്, ചൈനയിലേക്കുള്ള ഓസ്‌ട്രേലിയൻ വൈനിന്റെ ഇറക്കുമതി കാലാവധി ചൈന വൈകിപ്പിക്കുകയും, ചില ഓസ്‌ട്രേലിയൻ ബീഫ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.ഗുണനിലവാരമില്ലാത്ത ടെസ്റ്റ് കിറ്റുകളും, സുരക്ഷാ ഉപകരണങ്ങളും വിറ്റ ചൈനയ്ക്ക് നേരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ കൂടിയാലോചിക്കുന്ന ഈ സമയത്ത്, ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത് ചൈനയ്ക്ക് തന്നെ തിരിച്ചടി ഉണ്ടാക്കും എന്നാണ് വിദഗ്ദർ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button