Latest NewsNewsInternational

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കുറിച്ചും കിമ്മിന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചും വെളിപ്പെടുത്തലുകളുമായി ദക്ഷിണ കൊറിയ

സിയോള്‍: ലോകരാഷ്ട്രങ്ങള്‍ കോവിഡ് ഭീതിയുടെ നിഴലിലാണെങ്കിലും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് എന്തുപറ്റിയെന്ന ചോദ്യമാണ് പരസ്പരം ഉന്നയിക്കുന്നത്. കിം ജോങ് ഉന്നിന് ഹൃദയശസ്ത്രക്രിയക്കിടെ മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും അതിനെ കുറിച്ച് പ്രതികരിയ്ക്കാന്‍ ഉത്തര കൊറിയ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ദക്ഷിണ കൊറിയയില്‍ നിന്നും യു.എസില്‍ നിന്നും പല വിവരങ്ങളും വരുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിക്കാനാവുന്നതല്ല. ഏപ്രില്‍ 15 മുതല്‍ അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് വാസ്തവമാണ്.

read also : ‘മസ്തിഷ്‌കമരണം സംഭവിച്ച’ കിം ജോങ് ഉന്‍ സിറിയന്‍ പ്രസിഡന്റിന് കത്തയച്ചതായി ഉത്തര കൊറിയ

എന്നാല്‍ ഇപ്പോള്‍ കിമ്മിനു എന്ത് സംഭവിച്ചു എന്നുള്ളതിന് ദക്ഷിണകൊറിയ നല്‍കുന്ന ഉത്തരം അദ്ദേഹത്തിന് രോഗം വന്നതല്ല, കൊറോണാ വൈറസിനെ പേടിച്ച് ഒളിവില്‍ കഴിയുന്നുവെന്നതാണ്. ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയന്‍ കാര്യമന്ത്രിയാണ് ഇതേകുറിച്ച് പുറത്തുവിട്ട വിവരം.
രാജ്യത്തിന്റെ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം സങ്ങിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ സംബന്ധിക്കാത്തതോടെയാണ് കിമ്മിന്റെ അസാന്നിധ്യം ചര്‍ച്ചയായത്.

അധികാരമേറ്റതു മുതല്‍ കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ചടങ്ങുകളില്‍ ഒന്നും ഒഴിവാക്കിയിട്ടില്ല. ചടങ്ങ് ഇപ്രാവശ്യവും നടന്നുവെങ്കിലും അതോടനുബന്ധിച്ചുള്ള വിരുന്ന് ഇല്ലായിരുന്നു. എന്നിട്ടും കിം പങ്കെടുത്തില്ല.

എന്നാല്‍ ദക്ഷിണ കൊറിയയുടെ പുതിയ വെളിപ്പെടുത്തലിലും സംശയം പ്രകടിപ്പിച്ച് നിരവധി പേരെത്തി. കൊറോണയെ പേടിച്ച് കിം ഒളിവില്‍ പോയതാണെങ്കില്‍ എന്തുകൊണ്ട് ആരോഗ്യവാനായ കിമ്മിന്റെ ചിത്രം പുറത്തുവരുന്നില്ലെന്നാണ് ചോദ്യം. ഉത്തരകൊറിയയെ വീക്ഷിക്കുന്ന കൊറിയ റിസ്‌ക് ഗ്രൂപ്പ് സി.ഇ.എ ചാഡ് ഒ കാരലാണ് ഇങ്ങനൊരു സംശയം ഉന്നയിച്ചത്.

ഒന്നും പറ്റിയിട്ടില്ലെന്നും കിം ജോങ് ഉന്‍ ജീവനോടെയും സുഖത്തോടെയും ഉണ്ടെന്നും ദക്ഷിണ കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.. ഏപ്രില്‍ 13 മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരമായ വൊന്‍സാനില്‍ കഴിഞ്ഞുവരികയാണ് അദ്ദേഹമെന്നും സംശയിക്കത്ത ഒന്നും അദ്ദേഹത്തിനില്ലെന്നും ഉപദേഷ്ടാവ് വ്യക്തമാക്കി.

അസാധാരണമായ ഒന്നും സംഭവിക്കുന്നില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് ഉണ്ടെന്ന് ഉത്തരകൊറിയയുമായി ഇടപഴകലിന്റെ മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രി കിം യെന്‍ചുല്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകളില്‍ കിം ജോങ് ഉന്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് കിമ്മിന്റെ അരോഗ്യനില വഷളായെന്നും കിം മരണപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷ തേടുന്നതിന്റെ ഭാഗമായി കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയോ ഐസൊലേഷനില്‍ പോകുകയോ ചെയ്തതാകാമെന്ന് ദക്ഷിണ കൊറിയ മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം കിമ്മിന്റെ പ്രത്യേക ട്രെയിന്‍ രാജ്യത്തെ റിസോര്‍ട്ട് ടൗണായ വൊന്‍സാനില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയ മോണിറ്ററിങ് പ്രൊജക്ട് ഇതുസംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button