KeralaLatest NewsNews

കോവിഡ് -19 : നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലിസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട : കോവിഡ് -19 : നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലിസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമായി ബന്ധപെട്ടു ഒരാൾ അറസ്റ്റിൽ. തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ കോയിപ്രം അശ്വതി ഭവനില്‍ മായയെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും പുറത്തുവിട്ട ലിസ്റ്റ് പ്രതി സ്വന്തം വാട്സ്ആപ്പ് നമ്പരില്‍ നിന്നും ഇതര ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.

Also read ; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എണ്ണത്തിൽ വൻ വർദ്ധനവ്

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വാട്സ്ആപ്പ് നമ്പറില്‍ നിന്നാണ് ലിസ്റ്റ് ചോര്‍ന്നതെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു  ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടര്‍ന്നു വരുകയാണെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button