Latest NewsNewsIndia

പൗരത്വ വിഷയത്തില്‍ മതപരമായ സൂഹങ്ങളെ വേറിട്ടുകാണുന്ന അമേരിക്കന്‍ സമീപനത്തിനെതിരെ ഇന്ത്യയുടെ താക്കീത്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ വിഷയത്തില്‍ മതപരമായ സൂഹങ്ങളെ വേറിട്ടുകാണുന്ന അമേരിക്കന്‍ സമീപനത്തിനെതിരെ ഇന്ത്യയുടെ താക്കീത്. ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്തണമെന്ന് അമേരിക്ക കേന്ദ്രമായ അന്താരാഷ്ട്ര മത സ്വാതന്ത്ര സംഘടനയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി.

പൗരത്വ വിഷയത്തില്‍ മതപരമായ സൂഹങ്ങളെ വേറിട്ടുകാണുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ കേന്ദ്ര ആഭ്യന്തരവകുപ്പ് വിമർശനം ഉന്നയിച്ചു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇസ്ലാമിക സമൂഹത്തിനെതിരെ നിയമ പരമായ നടപടികളെടുക്കാന്‍ ഇന്ത്യ തയ്യാറായതാണ് ദേശവ്യാപകമായി സമരങ്ങളിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടാണ് അമേരിക്കന്‍ സംഘടന നല്‍കിയത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്.

യുഎസ്‌സിഐആര്‍എഫ് എന്ന് സംഘടയുടെ എല്ലാ നിരീക്ഷണങ്ങളും ഇന്ത്യ തള്ളുന്നു. ഇത്തരം സംഘടനകളുടെ തികച്ചും പക്ഷപാതപരവും ഗൂഢലക്ഷ്യങ്ങളോടുമുള്ള പരാമര്‍ശങ്ങള്‍ പുതുമയല്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ പുതിയ മാനത്തിലേക്ക് കടന്നിരിക്കുന്നു.

ALSO READ: പ്രളയവും, കോവിഡും തമ്മിൽ ചേരുമ്പോൾ സംസ്ഥാനത്ത് ടൂറിസം മേഖലയിൽ കോടികളുടെ നഷ്ടം

ഈ സംഘടനയുടെ ഉദ്ദേശം എന്തുദ്ദേശത്തിലാണോ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും’ കേന്ദ്ര ആഭ്യന്തര വകുപ്പിന് വേണ്ടി അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. ഇന്ത്യയെ മതപരമായ സ്വാതന്ത്രത്തില്‍ കൈകടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തണമെന്ന നിര്‍ദ്ദേശമാണ് സംഘടന ട്രംപ് ഭരണകൂടത്തിന് മുന്നില്‍ സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button