KeralaLatest NewsNews

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിൽ പിന്നോട്ടില്ല; ഓര്‍ഡിനന്‍സുമായി പിണറായി സർക്കാർ മുന്നോട്ട്; പ്രതികരണവുമായി തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്ന വിഷയത്തിൽ പിണറായി സർക്കാർ നിയമപരമായി മുന്നോട്ട്. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്ത് ഇറക്കുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

കോടതി വിധി മാനിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നുവെന്ന് ധന മന്ത്രി തോമസ് ഐസക്ക് പറഞ്ഞു . സര്‍ക്കാരിന്റെ ഉത്തരവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനില്ലെന്നും ഐസക്ക് കൂട്ടിച്ചേർത്തു.

ആറു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ്. ഓഡിനന്‍സ് നടപ്പാവുന്നതില്‍ ഗവര്‍ണറുടെ സമീപനം നിര്‍ണായകമാണ്.

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഗവര്‍ണര്‍ രണ്ടു ഘട്ടമായി പണം നല്‍കിയിട്ടുള്ളതിനാല്‍ എതിര്‍പ്പുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ കണക്കൂകൂട്ടല്‍. എന്തായാലും ശമ്പളം വൈകുമെന്ന് ഉറപ്പായി. നിയമനടപടികള്‍ കഴിഞ്ഞേ ശമ്പളം ലഭിക്കുകയുള്ളൂ. കടമെടുത്ത് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button