KeralaLatest NewsNews

കൊല്ലത്ത് നിന്നും കാണാതായ സുചിത്രയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് • കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി​നി സുചിത്ര (42) യുടെ മൃതദേഹം പാ​ല​ക്കാ​ട്ടെ രാ​മ​നാ​ദ​പു​ര​ത്തെ വാ​ട​ക വീ​ടി​ന് സ​മീ​പം കുഴിച്ചിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്.

സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ സുചിത്രയെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മ​ണ​ലി​യി​ലു​ള്ള ഹൗ​സിം​ഗ് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​തി​ലി​ന് സ​മീ​പം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബ്യൂ​ട്ടീ​ഷ​ന്‍ ട്രെ​യി​ന​ര്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന സു​ചി​ത്ര ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലെ​ന്ന് പറഞ്ഞ് അവധിയെടുക്കുകയായിരുന്നു. ര​ണ്ട് ദി​വ​സം ഫോ​ണി​ല്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചിരുന്നില്ല. ബ​ന്ധു​ക്ക​ള്‍ കൊ​ട്ടി​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നല്‍കിയ പ​രാ​തിയെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​ല​ക്കാ​ട് രാ​മ​നാ​ദ​പു​ര​ത്ത് വാ​ട​ക വീ​ട്ടി​ല്‍ വ​ച്ച്‌ ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് പോ​ലീസ് കണ്ടെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button