Latest NewsNewsIndia

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുമെന്ന് സൂചന

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും നിർബന്ധമാക്കുമെന്ന് സൂചന. സ്മാർട്ട് ഫോണുകളിൽ ആരോഗ്യ സേതു ബിൽറ്റ് ഇൻ ആക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്മാർട്ട് ഫോണ്‍ കമ്പനികളുമായി ചർച്ച നടത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും സൂചനയുണ്ട്.

Read also: പാകിസ്ഥാനിലും കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; 181ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധമാക്കിയിരുന്നു. ഇതുവരെ 7.5 കോടി പേർ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രം അഞ്ചുകോടിയിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഉപയോക്താക്കളുടെ വിവരങ്ങൾക്ക് സമ്പൂർണമായ സുരക്ഷയും ആപ്പ് ഉറപ്പുനൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button