NattuvarthaLatest NewsKeralaNewsEntertainment

യാമി; രവി വർമ്മ ചിത്രങ്ങളിലെ അതി സുന്ദരി; കൊച്ചുമിടുക്കിയെ തേടി സോഷ്യൽ‌ മീഡിയ

രാജാ രവിവർമ്മയുടെ എണ്ണഛായ ചിത്രങ്ങളിലെ സുന്ദരി

 

 

ഒരു ശരാശരി മലയാളികൾക്ക് എത്ര കണ്ടാലും മടുക്കാത്തതാണ് രാജാ രവി വർമ്മ ചിത്രങ്ങൾ, മലയാളികളെ ഇത്രയധികം ആകർഷിച്ച മറ്റ് ചിത്രകാരൻമാർ കുറവാണെന്ന് പറയാം.

സൗന്ദര്യത്തിന്റെ മൂർത്തീഭാവമാണ് ഓരോ ചിത്രങ്ങളിലും നമുക്ക് കാണാനാവുക, എണ്ണഛായ ചിത്രങ്ങളിലെ അതി സുന്ദരികളെ പലരുംഅനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതിൽ സൂപ്പർ താരങ്ങൾ വരെ ഉൾപ്പെടും.

എന്നാൽ സൂപ്പർ മോഡലുകൾ വരെ തോറ്റു പോകുന്ന രീതിയിലാണ് ഒരു കുഞ്ഞു മോഡൽ രാജാ രവിവർമ്മ ചിത്രങ്ങളിലെ മോഡലായിരിയ്ക്കുന്നത്, ഇങ്ങനെ താരമായിരിക്കുന്നത് യാമി എന്ന കുഞ്ഞാണ്, ലോക്ക് ഡൗൺ സമയത്ത് അമ്മയുടതലയിൽ തോന്നിയ ആശയമാണ് ഈ കിടുക്കാച്ചി ഫോട്ടോഷൂട്ട്, മസ്ക്കറ്റിലാണ് യാമിയും കുടുംബവും താമസിയ്ക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഈ കുഞ്ഞു മോഡലാണ് ഇന്ന് താരമായിരിയ്ക്കുന്നത്, അത്യധികം മനോഹരമായാണ് യാമിയുടെ പകർന്നാട്ടം

, രാജാ രവിവർമ്മയുടെ എണ്ണഛായ ചിത്രങ്ങളിലെ സുന്ദരിയായി നമ്മുടെ മനം കവരുകയാണ് കൊട്ടാരക്കരക്കാരിയും ഇപ്പോൾ മസ്ക്കറ്റിൽ സ്ഥിര താമസക്കാരിയും ആയ ഈ കുഞ്ഞ് പെൺകുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button