Latest NewsNewsKuwaitGulf

കുവൈറ്റിൽ ഇന്ത്യക്കാരനടക്കം നാലുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി 353 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനടക്കം നാലുപേർ കൂടി വെള്ളിയാഴ്​ച കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണം 30 ആയി. 103 ഇന്ത്യക്കാരടക്കം 353 പേർക്ക്​ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ കുവൈറ്റിൽ ഇതുവരെ 4377 പേർക്കാണ്​ കോവിഡ് ബാധിച്ചത്. 63പേർ കൂടി പ്രാപിച്ചതും രോഗമുക്​തി നേടിയവരുടെ എണ്ണം 1602 ആയി ഉയർന്നു. 2745 പേരാണ് നിലവിൽ ​ ചികിത്സയിലുള്ളത്​. 70 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 36 പേരുടെ നില ഗുരുതരമാണ്​.

പുതിയ കോവിഡ്​ ബാധിതരിൽ ഒമ്പതുപേർ വിദേശത്തുനിന്ന്​ വന്നവരും 337 പേർ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​. ആദ്യമായാണ് കുവൈറ്റിൽ ഒരു ദിവസം 300ന്​ മേൽ ആളുകൾക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നതും നാലുപേർ മരിക്കുന്നതും.

Also read : മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം ഇന്ത്യയ്ക്ക് തടുത്ത് നിര്‍ത്താനാകും : പുതിയ റിപ്പോര്‍ട്ട്

 സൗദിയിൽ 7പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതിൽ ആറു പേർ പ്രവാസികളാണ്. ജിദ്ദയിൽ നാലും മക്കയിൽ മുന്നും ആളുകളാണ് മരിച്ചത്. 46നും 75നും ഇടയിൽ പ്രായമുള്ളവരാണെന്നും രാജ്യത്തെ മരണസംഖ്യ 169ലെത്തിയെന്നും അധികൃതർ അറിയിച്ചു. പുതുതായി 1344 പേരിൽ രോഗബാധ കണ്ടെത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം 24097 ആയി . പുതിയ രോഗികളിൽ 17 ശതമാനം സ്വദേശികളും 83 ശതമാനം വിദേശികളുമാണ്. 392 പേർ സുഖം പ്രാപിച്ചപ്പോൾ രോഗ മുക്തി നേടിയവരുടെ എണ്ണം 3555 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 20373 ആളുകളിൽ 117 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ജിദ്ദയിൽ മരണസംഖ്യ 41ഉം മക്കയിൽ 72ലുമെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമുകളുടെ പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു

 ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. വെള്ളിയാഴ്ച്ച 99 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 58 വിദേശികളും 41 പേര്‍ ഒമാന്‍ സ്വദേശികളുമാണെന്നും ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2447ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 495 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. കോവിഡ് ബാധിച്ച് പതിനൊന്നു പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്.

Also read : കിം ജോങ് ഉന്നിനെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ : മരണ വാര്‍ത്ത അടുത്ത ആഴ്ച പ്രഖ്യാപിയ്ക്കുമെന്ന് വിമത നേതാവ് : പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. 96, 40 വയസ് പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇരുവര്‍ക്കും വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുണ്ടായിരുന്നുവെന്നും, രാജ്യത്തെ കോവിഡ് മരണസംഖ്യ 12 ആയി എന്നും അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 3,226 പേരില്‍ നടത്തിയ പരിശോധനയിൽ 687 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച, 64 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,096ഉം, രോഗ വിമുക്തി നേടിയവർ 1,436ഉം ആയി ഉയർന്നു. 2,648 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 97,726 പേരിൽ കോവിഡ് പരിശോധന നടത്തി.പ്രതിദിനമുള്ള രോഗസംഖ്യ വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചിരുന്നു.

യു.എ.ഇയില്‍  വെള്ളിയാഴ്ച 557 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 13,038 ആയി. 114 പേര്‍ക്ക് പുതുതായി രോഗം ഭേദമായി. മേയ് 1 വരെ രോഗമുക്തി നേടിയവരുടെ എണ്ണം എ 2,543 ആയി ഉയർന്നു . കോവിഡ് -19 ബാധിച്ച 6 രോഗി കള്‍ കൂടി  മരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു. യു.എ.ഇയില്‍ മേയ് 1 വരെ കോവിഡ് ബാധിച്ച് 111 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button