Latest NewsUAENewsGulf

കോവിഡ് മുക്തനായ പ്രവാസി മലയാളി മരണപ്പെട്ടു

ദുബായ് : കോവിഡ് മുക്തനായ പ്രവാസി മലയാളി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു . ഹോട്ടൽ ബിസിനസുകാരനായിരുന്ന ചന്ദനക്കാവ് കുറുമ്പത്തൂർ സ്വദേശി എറയത്തുപറമ്പിൽ അബൂബക്കർ ഹാജി (60)യാണ് ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് ഭേദമായത്. തുടർന്ന് ചികിത്സയിൽ കഴിയവേ ന്യൂമോണിയ ബാധിച്ചതാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: കദീജക്കുട്ടി (ചേരുരാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: ആഷിഖ്, അർഷദ്.

Also read : കോവിഡ് 19: ചെന്നൈയില്‍ നിന്ന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ 18 കാരന്‍ രോഗമുക്തനായി

അതേസമയം ഒരു മലയാളി കൂടി യുഎയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ്‍ ആണ്   മരിച്ചത്. ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ മരിച്ചു. യുഎഇയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button