Latest NewsNewsInternational

കിം ജോങ് ഉന്നിന് എന്ത് സംഭവിച്ചു : ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് മറുപടിയുമായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു

സോള്‍: കിം ജോങ് ഉന്നിന് എന്ത് സംഭവിച്ചു, ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് മറുപടിയുമായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഉല്ലാസ നൗകകള്‍ കടലോര റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന വൊന്‍സാന്‍ മേഖലയിലേക്ക് നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ നോര്‍ത്ത് കൊറിയ പ്രൊഫഷണല്‍ റിസര്‍ച്ച് പ്ലാറ്റ്ഫോമാണ് പുറത്തുവിട്ടത്.

‘മസ്തിഷ്‌കമരണം സംഭവിച്ച’ കിം ജോങ് ഉന്‍ സിറിയന്‍ പ്രസിഡന്റിന് കത്തയച്ചതായി ഉത്തര കൊറിയ

ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോര്‍ട്ടിനിടെയാണ് വൊന്‍സാനില്‍ ആഡംബര നൗകകളുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. കോവിഡ് മുന്‍കരുതലായി നേതാവും കുടുംബവും പൊതുസമ്പര്‍ക്കം ഒഴിവാക്കി മാറിക്കഴിയുകയായിരിക്കാം എന്നാണ് ദക്ഷിണ കൊറിയയും യു.എസും പറയുന്നത്.നേരത്തെ വൊന്‍സാനിലെ റെയില്‍വെ സ്റ്റേഷനില്‍ കിം ഉപയോഗിക്കുന്ന ട്രെയിന്‍ നിറുത്തിയിട്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button