KeralaLatest NewsNews

മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കും; ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ വ്യാജവാര്‍ത്ത‍ പ്രചരിപ്പിക്കുന്നു – ആരോപണങ്ങളുമായി രശ്മി നായര്‍

പത്തനാപുരം • പത്തനാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ വ്യാജവാര്‍ത്ത‍ പ്രചരിപ്പിച്ച് പഞ്ചായത്തില്‍ ഭീതി പരത്തുന്നുവെന്ന ആരോപണവുമായി രശ്മി നായര്‍ രംഗത്ത്.

എറണാകുളം ജില്ലയില്‍ നിന്നും യാത്ര ചെയ്തെത്തി ക്വാറന്റൈനില്‍ ആയിരുന്ന താന്‍ ക്വാരന്റൈന്‍ ലംഘിച്ചു ടൌണിലും ബാങ്കിലും കടകളിലും എത്തിഎന്ന രീതിയില്‍ ഹെല്‍ത്ത് ഇന്സ്പെക്സ്ടര്‍ കൃഷ്ണരാജ് രണ്ടു ദിവസമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വലിയ രീതിയില്‍ വ്യാജ പ്രചാരണം നടത്തി വരികയാണ്. പത്തനാപുരം ടൌണിനോട് ചേര്‍ന്നുള്ള പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍ സ്ഥിര താമസമായ ഒരാളാണ് എറണാകുളം ജില്ലയുമായി ഒരു തരത്തിലും ഉള്ള ബന്ധങ്ങളും തനിക്കില്ല . രണ്ടു ദിവസം മുന്‍പ് വാഹന പരിശോധനാ സമയത്ത് ഇദ്ദേഹം ഇതേ സംശയം ഉന്നയിക്കുകയും അങ്ങനെ അല്ല താന്‍ പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ സ്ഥിര താമസക്കാരി ആണെന്നും കഴിഞ്ഞ 50ദിവസമായി പഞ്ചായത്ത് പരിധിയില്‍ നിന്നു പോലും പുറത്തു പോയിട്ടില്ല എന്നും പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം സഖാവ് വനജയും പത്തനാപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കൃഷ്ണരാജ്നോട് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണെന്നും രശ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആള്‍ പുറത്തു കറങ്ങി നടക്കുന്നു എന്ന രീതിയില്‍ വ്യാജ വാര്‍ത്ത ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കൃഷ്ണരാജ്ന്‍റെ ക്വട്ടോട് കൂടി പ്രചരിക്കുകയും സ്ഥലത്ത് ജനങ്ങള്‍ ഭീതിയില്‍ ആകുകയും ചെയ്തിട്ടുണ്ട് . സര്‍ക്കാര്‍ സംവിധാനങ്ങളെയും പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കാന്‍ നടത്തുന്ന ഗൂഡാലോചന ആണ് ഇതെനന്നാണ് മനസിലാക്കുന്നത്‌ . ഇതേ കാര്യം ചൂണ്ടി കാണിച്ചു മുഖ്യമന്ത്രിക്കും കൊല്ലം കളക്ടര്‍ക്കും DMOക്കും പരാതി നല്‍കുമെന്നും രശ്മി പറഞ്ഞു.

മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് പത്തനാപുരം പോലീസ് രശ്മി നായര്‍ക്കും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമെതിരെ ഇന്ന് കേസെടുത്തിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോ​ഗ്യപ്രവർത്തകർക്ക് നേരെ ഇവർ തട്ടിക്കയറിയതായും ആരോപണമുണ്ട്. കഴിഞ്ഞദിവസം ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവർ. പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. ഇരുവരും മാസ്ക് ധരിക്കുകയോ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

ഇതേചൊല്ലി പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറായ ക്യഷ്ണരാജും ഇവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്.

https://www.facebook.com/resminairpersonal/posts/872071713290401

shortlink

Related Articles

Post Your Comments

Related Articles


Back to top button