Latest NewsKerala

‘മനുഷ്യന് അന്തസോടെ ഇരുന്നു മദ്യപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ വേണം, ഇല്ലെങ്കിൽ ആളുകൾ ഡ്രഗ്സിലേക്ക് പോകും: രശ്മി നായര്‍

ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റിന് മുന്നില്‍ റോഡില്‍ പട്ടിയെ പോലെ ക്യൂ നിന്ന് ഇത് കുടിക്കാന്‍ സ്ഥലം ഇല്ലാണ്ട് വല്ല റബര്‍ തോട്ടത്തില്‍ ഒക്കെ പോയിരുന്നു കുടിക്കേണ്ടി വരുന്ന സാഹചര്യമാണ് പലരെയും ഈ ബുദ്ധിമുട്ടൊന്നും ഇല്ലാത്ത സിന്തറ്റിക്ക് ഡ്രഗ് യൂസേജിലേക്കു കൊണ്ടെത്തിക്കുന്നതെന്ന് രശ്മി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ലോകത്തെ ഏറ്റവും വലിയ ഓർഗനൈസ്ഡ് ക്രൈം സംവിധാനമാണ് ഡ്രഗ്സിന് ഉള്ളത് . മറ്റു ക്രൈമുകളെ പോലെ നിങ്ങൾക്ക് ഒരു സ്വതന്ത്ര എന്റിറ്റി ആയി നിന്ന് ഡ്രഗ് സെൽ ചെയ്യാൻ കഴിയില്ല . കൃത്യമായ ഹയരാർക്കി ഉണ്ടാകും ഈ സംവിധാനത്തിന്. ഒരു പ്രദേശം നിയന്ത്രിക്കുന്ന ആൾ അറിയാണ്ട് അവിടെ ആരെങ്കിലും ഒരാൾ കച്ചവടം ചെയ്യാം എന്ന് കരുതിയാൽ നടക്കില്ല മൂന്നാം ദിനം ആ ടെറിട്ടറി നിയന്ത്രിക്കുന്നവർ ആ ആളെ പൊക്കും . ഉപദ്രവം ഒന്നും ഉണ്ടാകില്ല വിൽക്കണം എങ്കിൽ അവരുടെ കയ്യിൽ നിന്നും പ്രോഡക്ട് എടുക്കണം . അല്ലെങ്കിൽ അതിനടുത്ത ദിവസങ്ങളിൽ അവൻ കൃത്യമായി എക്സൈസ് പോലീസ് ചൂണ്ടയിലേക്കു എടുത്തിട്ടുകൊടുക്കപ്പെടും .

അതുകൊണ്ടാണ് ബാംഗ്ലൂരോ ഗോവയോ ഒക്കെ പോയി അഞ്ചോ പത്തോ ഗ്രാം MDMA നാട്ടിൽ കൊണ്ട് വന്നു വിൽക്കുന്ന പിള്ളേര് കൃത്യമായി പോലീസിന്റെ കയ്യിൽ വീഴുന്നത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നൊക്കെ നമ്മൾ പത്രങ്ങളിൽ വായിക്കുന്ന ഈ രഹസ്യ വിവരം പോകുന്നത് തൊണ്ണൂറു ശതമാനം സാഹചര്യത്തിലും ശരിക്കുളള റാക്കറ്റിൽ നിന്നാകും .

ഈ പിളേളർ അല്ലാണ്ട് വലിയ ക്വോണ്ടിറ്റിയിൽ സിന്തന്റിക് ഡ്രഗ് ഡീൽ ചെയ്യുന്നവർ പിടിയിലാകുന്നത് അപൂർവങ്ങളിൽ അപൂർവമാണ് ഇനി അങ്ങനെ പിടിയിൽ ആയാലും അവരുടെ പടമോ വാർത്തയോ പത്രത്തിൽ വരണം എങ്കിൽ ഇമ്മിണി പുളിക്കും . ഒരു ജില്ലയൊക്കെ നിയന്ത്രിക്കുന്ന ഒരാൾ പിടിയിലാകുന്നു എന്നതൊന്നും ഞാൻ ഇതുവരെ കേട്ടിട്ട് പോലും ഇല്ല . പോർട്ടുകളിൽ വരുന്ന കണ്ടെയിനറിൽ നിന്ന് കസ്റ്റംസ് ഒക്കെ അബദ്ധത്തിൽ പിടിക്കുന്ന ഡ്രഗ് ആണ് ആകെ വലിയ ക്വോണ്ടിറ്റിയിൽ പിടിക്കപ്പെടുന്നത് . ബാംഗ്ലൂരിലും മറ്റും ഉള്ള നൈജീരിയക്കാരുടെ കിച്ചൻ ലാബുകളിൽ നിർമിക്കപ്പെടുന്ന സിന്തന്റിക് ഡ്രഗ് ഈ രാജ്യത്തിന്റെ ഉപോഭോഗത്തിന്റെ ഒരു ശതമാനം പോലും മീറ്റ് ചെയ്യും എന്ന് തോന്നുന്നില്ല .

ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും പൊളിറ്റിക്കൽ പവറും മാപ്രകളും ഒക്കെ ചേർന്ന ഒരു അപകടകരമായ അധികാര സമവാക്യമാണ് ഡ്രഗ് റാക്കറ്റുകൾക്കു ഉള്ളത് . ഡിമാൻഡ് ഉള്ളിടത്തോളം ആ സപ്ലൈ നടക്കും ലോകത്തെവിടെയും .
ഡിമാന്റ് കട്ട് ചെയ്യുക എന്നതാണ് അതിലുള്ള ഒരേയൊരു വഴി , സിന്തന്റിക് ഡ്രഗുകൾക്കെതിരെ ഉള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുക പരിചയത്തിൽ ഉള്ള ആരെങ്കിലും ഉപയോഗിക്കുന്നു എന്നറിഞ്ഞാൽ എന്ത് വില കൊടുത്തും അയാളെ അതിൽ നിന്നും മാറ്റിയെടുക്കുക . മനുഷ്യന് അന്തസോടെ ഇരുന്നു മദ്യപിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കൂടുതലായി നിർമിച്ചു കൊടുക്കുക .

ഡൈനിങ് ടേബിളുകളിൽ മദ്യ കുപ്പി കാണുന്നത് ഒരു അപരാധം അല്ലാത്ത സാമൂഹിക സാഹചര്യം ഉണ്ടാകുക എന്നതൊക്കെ വലിയ പ്രാധാന്യമുള്ള കാര്യമാണ് . ബിവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് മുന്നിൽ റോഡിൽ പട്ടിയെ പോലെ ക്യൂ നിന്ന് ഇത് കുടിക്കാൻ സ്ഥലം ഇല്ലാണ്ട് വല്ല റബർ തോട്ടത്തിൽ ഒക്കെ പോയിരുന്നു കുടിക്കേണ്ടി വരുന്ന സാഹചര്യമാണ് പലരെയും ഈ ബുദ്ധിമുട്ടൊന്നും ഇല്ലാത്ത സിന്തറ്റിക് ഡ്രഗ് യൂസേജിലേക്കു കൊണ്ടെത്തിക്കുന്നത് .

തിരുവന്തപുരത്തെയും ബാംഗ്ലൂരിലെയും ജയിലുകളിൽ ഞാൻ പരിചയപ്പെട്ട സ്വദേശികളും വിദേശികളുമായ ഡ്രഗ് ക്യാരിയേഴ്‌സിന്റെയും ഡീലേഴ്‌സിന്റെയും വായിൽ നിന്നും കേട്ടിട്ടുള്ള ഇൻഫൊർമേഷനുകളിൽ നിന്നാണ് ഇതെഴുതുന്നത് .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button