KeralaNattuvarthaLatest NewsIndiaNews

മെയ് 1, ലോക തൊഴിലാളി ദിനം: അറിയാം അൽപ്പം ചരിത്രം

നമ്മുടെ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളിയുടെ അവകാശങ്ങളെയും ഓർമ്മപ്പെടുത്തി കൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനമെത്തിയിരിയ്ക്കുന്നു.

1886 ൽ നടന്ന അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും ‘ഹേ മാർക്കറ്റ്’ കലാപത്തിന്‍റെ സ്മരണ പുതുക്കലായാണ് വർഷം തോറും തൊഴിലാളി ദിനം ആചരിക്കുന്നത്.

നമ്മൾ ഓരോരുത്തരുടെയും തൊഴിലിനും തൊഴിൽ അവകാശങ്ങൾക്കും രാജ്യത്തിന്‍റേയോ, ഭാഷയുടേയോ, അതിർവരമ്പുകളില്ലെന്നും, തൊഴിലാളികളുടേയെല്ലാം അടിസ്ഥാന പ്രശ്‌നം ഒന്നും തന്നെയാണെന്നും ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്.

ചരിത്രത്തിലിടം പിടിച്ച, അന്ന് ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മേയ് ഇന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചത്, ഇന്ത്യയിൽ 1923ൽ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്.

കൂടാതെ , മറുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്, അതിനുശേഷമാണ് മേയ് 1 ഇന്ത്യയിൽ പൊതു അവധിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button