Latest NewsNewsIndiaMobile Phone

കോവിഡ് ഭീതി; കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതുവഴി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട ഓരോ വ്യക്തിയെയും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. ആവശ്യമെങ്കിൽ ക്വാറന്റീനിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങൾ അതിവേഗം ഏർപ്പെടുത്താനും കഴിയും.

രാജ്യത്തെ റെഡ് സോണിൽ ഉൾപ്പെട്ട 130 ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നാണ് നിർദേശം. സമ്പർക്കവിലക്കിൽ കഴിയുന്നതിനെക്കുറിച്ചുള്ള മാർഗ നിർദേശങ്ങളും ആരോഗ്യ സേതു വഴി ലഭ്യമാകും. ആപ്പിനു പുറമേ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വീടുകൾ കയറിയുള്ള പരിശോധനയും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ഊർജിതമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

ALSO READ: കോവിഡ് പശ്ചാത്തലത്തില്‍ യോദ്ധാക്കളുടെ രാവും പകലുമുള്ള പ്രവര്‍ത്തനങ്ങള്‍ വൈറസ് വ്യാപനത്തെ ശക്തമായി ചെറുത്തു; സേനാ വിഭാഗങ്ങളുടെ തീരുമാനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജോലിയിൽ തിരകെ പ്രവേശിക്കുന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button