Latest NewsNewsIndia

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; പിഴച്ചതെവിടെയെന്ന് അറിയാതെ ഉദ്ധവ് സർക്കാർ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഉദ്ധവ് സർക്കാർ.മഹാരാഷ്ട്രയില്‍ മാത്രം 1008 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു.

കോവിഡ് മൂലം 26 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരിച്ചത്. മുംബൈയിലും പൂനെയിലും രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 751 പേര്‍ക്കാണ് മുംബൈയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളാണ് ഇന്നലത്തേത്. 11,506 ആയിരിക്കുന്നു സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം. 26 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 485 ആയി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. 751 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 7625 ആയി. 295 പേര്‍ ഇതുവരെ മരിച്ചു. പൂനെയില്‍ 1860 പേരാണ് രോഗബാധിതരായി ഉള്ളത്. മരണസംഖ്യ 99 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button