Latest NewsNewsInternational

പാകിസ്ഥാന്‍ സ്‌പീക്കറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സ്‌പീക്കറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസറിന് ആണ് വൈറസ് സ്ഥിരീകരിച്ചത്. സ്പീക്കറുടെ രണ്ട് മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരിക്കും ഭര്‍ത്താവിനും നേരത്തെ രോഗം ബാധിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലാണ് ആസാദ് ഖൈസര്‍. അതേസമയം, പാകിസ്ഥാനിലെ രോഗബാധിതരുടെ എണ്ണം 18092 ആയി ഉയര്‍ന്നു. 417 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button