Latest NewsKeralaNews

പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സഹായമില്ല , കേന്ദ്രസര്‍ക്കാറിനെിരെ കുറ്റപ്പെടുത്തലുകളുമായി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സഹായമില്ല , കേന്ദ്രസര്‍ക്കാറിനെിരെ കുറ്റപ്പെടുത്തലുകളുമായി ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക മാനേജ്‌മെന്റ് അല്ല സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലോക്ക് ഡൗണില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ജി.എസ്.ടി വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. മേയ് മാസത്തെ അവസ്ഥ ഇതിലും മോശമായിരിക്കും. ലോക്ക് ഡൗണ്‍ മൂന്നാമതും നീട്ടിയ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിനിടയില്‍ എന്തു സംഭവിക്കുന്നുവെന്ന് ആലോചിക്കുന്നില്ല. സംസ്ഥാനങ്ങള്‍ തകരാതിരിക്കാന്‍ കേന്ദ്ര ശ്രദ്ധിക്കണണമെന്നും മന്ത്രി ആരോപിച്ചു.

read also : കോവിഡ് ഭീതി; കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ധനകാര്യ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിന്റെ നാലില്‍ ഒന്ന് വരുമാനം പോലും കേരളത്തിന് കിട്ടിയിട്ടില്ലെന്നും വരുമാനം ഇല്ലാതെ കുടിശികകള്‍ തീര്‍ക്കുന്നത് വന്‍ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളം കൊടുക്കാന്‍ ആയിരം കൂടി കടമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button