KeralaLatest NewsNews

ശമ്പളം മാറ്റിവെയ്ക്കുമ്പോൾ ബുദ്ധിമുട്ടിലാകുന്ന ജീവനക്കാർക്ക് മൊറട്ടോറിയവുമായി സർക്കാർ

തിരുവനന്തപുരം: ശമ്പളം പിടിക്കൽ തീരുമാനത്തിൽ വലഞ്ഞ ജീവനക്കാർക്ക് ആശ്വാസ തീരുമാനവുമായി പിണറായി സർക്കാർ. മാസം ആറുദിവസത്തെ ശമ്പളം മാറ്റിവെയ്ക്കപ്പെടുമ്പോൾ ബുദ്ധിമുട്ടിലാകുന്ന ജീവനക്കാർക്ക് വേണ്ടി മൊറട്ടോറിയം ഇറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

സർക്കാരിൽ നിന്ന് എടുത്തിട്ടുള്ള വായ്പക്കും മുൻകൂറിനും പിഎഫ് തിരിച്ചടവിനും ആഗസ്റ്റ് വരെ സാവകാശം നൽകി. മാറ്റിവെയ്ക്കപ്പെടുന്ന തിരിച്ചടവ് 10 തുല്യതവണകാളായി സെപ്റ്റംബർ മുതൽ അടുത്ത ജൂൺ വരെയുള്ള ശമ്പളത്തിൽ നിന്ന് ഈടാക്കും. ആനകൂല്യം വേണ്ട ജീവനക്കാർ ഡിഡി ഒക്ക് അപേക്ഷ സമർപ്പിക്കണം. ആറുദിവസത്തെ ശമ്പളം പിടിക്കാൻ ബുദ്ധമുട്ട് നേരിടുകയാണങ്കിൽപി എഫിലേക്ക് അടക്കേണ്ട തുക അടിസ്ഥാന ശമ്പളത്തിൻെ ആറുശതമാനമാക്കി നിജപ്പെടുത്താനും ധനവകുപ്പ് ഉത്തരവിട്ടു.

അതേസമയം, പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി തുടങ്ങി. വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാന്‍ ശമ്പളവിതരണ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button