Latest NewsNewsInternational

പറന്നുകൊണ്ടിരുന്ന പക്ഷികൾ കൂട്ടത്തോടെ ചത്തു വീഴുന്നു;കൊറോണ വൈറസിന് സമാനമായ വൈറസെന്ന് വിദഗ്ധര്‍

ഓസ്ട്രേലിയയിലെ ബ്രിസേബേനിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്

സിഡ്നി : ഓസ്ട്രേലിയയില്‍ പഞ്ചവര്‍ണ തത്തകൾ കൂട്ടത്തോടെ ചത്തു വീഴുന്നു. പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണും പരസ്പരം കൊത്ത്കൂടി നിലത്ത് വീണ് ശ്വാസം മുട്ടിയുമാണ് തത്തകൾ ചാവുന്നത്. നൂറ് കണക്കിന് തത്തകളാണ് ഇത്തരത്തില്‍ ഓസ്ട്രേലിയയില്‍ ചാവുന്നത്.

ഓസ്ട്രേലിയയിലെ ബ്രിസേബേനിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്. പറക്കുന്നതിനിടയില്‍ ചലനം നിലയ്ക്കുന്ന തത്തകള്‍ നിലത്തേക്ക് വീഴുന്നതിന് ഇടയ്ക്ക് മറ്റ് തത്തകളെ കൊത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നതോടെ അവയും ചത്ത് വീഴുന്ന സ്ഥിതിയാണ് ബ്രിസ്ബേനിലുള്ളത്.കൊറോണ വൈറസിന് സമാനമായ വൈറസാണ് ഇത്തരത്തില്‍ പക്ഷികളുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഭ്രാന്ത് പിടിച്ചത് പോലെ തത്തകള്‍ പരസ്പരം കൊത്തിവലിക്കുന്നു അതിന് ശേഷം ചത്ത് വീഴുന്നുവെന്നാണ് സംഭവത്തേക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നത്. മരച്ചില്ലകളില്‍ ഇരിപ്പുറപ്പിക്കാന്‍ പോലുമാവാതെയാണ് ചില തത്തകള്‍ നിലത്തേക്ക് വീഴുന്നത്. കൂട്ടം കൂടി പറക്കുന്നതിനിടയില്‍ തത്തകള്‍ക്കിടയില്‍ വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഈ സാഹചര്യം ആശങ്കാകരമാണെന്നും മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമൊഴിവാക്കാന്‍ തത്തകള്‍ക്ക് ആരും തീറ്റ നല്‍കരുതെന്നാണ് ഗ്രിഫിറ്റ് സര്‍വ്വകലാശാലയിലെ ഡാറില്‍ ജോണ്‍സന്റെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button