Latest NewsNewsIndia

കോവിഡ്-19 ; 87 രാജ്യങ്ങൾക്ക് മാനുഷിക സഹായമായും വാണിജ്യാടിസ്ഥാനത്തിലും മരുന്നുകൾ നൽകി ഇന്ത്യ

28 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) ഗുളികകൾ, 19 ലക്ഷം പാരസെറ്റമോൾ ഗുളികകൾ  എന്നിവയാണ് ഇന്ത്യയിൽ നിന്ന് 87 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്

കൊറോണവൈറസ് ഭീതിയിലാണ് ഇന്ന് ലോകം മുഴുവൻ കഴിയുന്നത്. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ആവശ്യത്തിനു മരുന്നുകളുംമറ്റ് സംവിധാനങ്ങളുമില്ലാതെ വൻ പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഇങ്ങനെ പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റു ആരോഗ്യ കിറ്റുകളും എത്തിക്കാൻ ഇന്ത്യ ഏറെ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ യുഎൻ വരെ ഇന്ത്യയെ പ്രശംസിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കൊറോണ വൈറസ് ചികിത്സയിൽ ഉപയോഗപ്രദമെന്ന് കരുതപ്പെടുന്ന മലേറിയ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) നൽകുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചിരിക്കുകയാണ്.

28 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) ഗുളികകൾ, 19 ലക്ഷം പാരസെറ്റമോൾ ഗുളികകൾ  എന്നിവയാണ് ഇന്ത്യയിൽ നിന്ന് 87 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. ഇന്ത്യ ഇതിനകം 25 രാജ്യങ്ങൾക്ക് 28 ലക്ഷം എച്ച്സിക്യു ടാബ്‌ലെറ്റുകൾ ഗ്രാന്റ് സഹായമായി നൽകിയിട്ടുണ്ട്. ഏകദേശം 19 ലക്ഷം പാരസെറ്റമോൾ ഗുളികകൾ മറ്റൊരു രൂപത്തിൽ 31 രാജ്യങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് എംഇഎയുടെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മാനുഷിക സഹായമായും വാണിജ്യപരമായും മരുന്ന് വിതരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ കയറ്റി അയച്ചു. നേപ്പാൾ 10 ലക്ഷം, ഭൂട്ടാൻ 2 ലക്ഷം, ശ്രീലങ്ക 10 ലക്ഷം, അഫ്ഗാനിസ്ഥാൻ 5 ലക്ഷം, മാലിദ്വീപ് 2 ലക്ഷവും യുഎസ്എക്ക് 3.5 കോടി ഗുളികകൾ അനുവദിച്ചതായും വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button