KeralaLatest NewsNews

വ്യവസായ പ്രമുഖന്‍ ജോയ് അറയ്ക്കലിന്റെ മരണം : സംശയമുന കമ്പനി പ്രൊജക്ട് ഡയറക്ടറുടെ നേര്‍ക്ക്

 

ദുബായ് : പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ജോയ് അറയ്ക്കലിന്റെ മരണം, സംശയമുന കമ്പനി പ്രൊജക്ട് ഡയറക്ടറുടെ നേര്‍ക്ക് . ജോയ് എന്തിന് ആത്മഹത്യ ചെയ്തുവെന്നുള്ള ഉത്തരം തേടുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ജോയിയുടെ മരണത്തിനു പിന്നില്‍ കമ്പനി പ്രൊജക്ട് ഡയറക്ടറുടെ ചില രൂക്ഷമായ വാക്കുകളാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച് ജോയിയുടെ മകന്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read Also : ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ സംസ്കാരം ; ഓർമ്മയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ

ഹമ്രിയ ഫ്രീസോണില്‍ ജോയ് എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിലുള്ളത്. വരും ദിവസങ്ങളില്‍ ഇതിന്റെ അന്വേഷണവും നടക്കും. കനേഡിയന്‍ പൗരത്വമുള്ള ലബനന്‍ സ്വദേശി റാബി കരാനിബിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വരുംദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ വിശദീകരണവും കേള്‍ക്കും. തുടര്‍ന്നാവും നടപടികള്‍ സ്വീകരിക്കുക.

ഹമ്രിയ ഫ്രീ സോണില്‍ 220 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന ഏറെ പ്രത്യേകതകളുള്ള റിഫൈനറി ആറു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. അതിന്റെ പൂര്‍ത്തീകരണം നീണ്ടുപോകുന്നതില്‍ ജോയ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് പറയപ്പെടുന്നു.

ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഇതിനുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഇതിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടന്നില്ല. ഇതു ജോയിയെ വല്ലാതെ വിഷമിപ്പിച്ചു. ഇതിനൊപ്പം ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രോജക്ട് ഡയറക്ടര്‍ സംസാരിച്ചത് അഭിമാനിയായ ജോയിയെ ഏറെ തളര്‍ത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതും

കടപ്പാട്
മലയാള മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button