Latest NewsNewsInternational

ചീറിപ്പാഞ്ഞു വരുന്ന കാറില്‍ നിന്നും പാമ്പിനെ രക്ഷിച്ച് ഗര്‍ഭിണി; പാമ്പിനെ വയറിൽ ചുറ്റിയ ദൃശ്യങ്ങളും പുറത്ത്

ആറടിയോളം നീളമുള്ള പാമ്പിനെ രക്ഷിച്ച് ഗർഭിണിയായ യുവതി. യുഎസ് സ്വദേശിനിയായ ടോണി റൗച്ച് ആണ് റോഡിൽ നിന്നും പാമ്പിനെ രക്ഷിച്ചത്. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയ ടോണി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു പാമ്പിനെ റോഡില്‍ കണ്ടത്. എതിര്‍ഭാഗത്തു നിന്നും മറ്റൊരു കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ടോണി ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിഷമില്ലാത്ത പാമ്പ് ആയതുകൊണ്ട് അരയില്‍ ചുറ്റി ഒരു ഫോട്ടോയും എടുത്ത ശേഷം സമീപത്തെ കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

https://www.facebook.com/arizonasfamily/videos/2677555835862972/

shortlink

Related Articles

Post Your Comments

Related Articles


Back to top button