Latest NewsNewsInternational

പ്രവാസികള്‍ അറിയാന്‍…വിസ ചട്ടങ്ങളില്‍ മാറ്റം

ലണ്ടന്‍: വിസ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി ബ്രിട്ടണ്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.കെയിലാണ് വിസ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. യു.കെ വിസ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആപ്‌ളിക്കേഷന്‍ സെന്ററുകളും സര്‍വീസ് ആന്‍ഡ് സപ്പോര്‍ട്ട് സെന്ററുകളും ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ അപ്പോയിന്റ്മെന്റുകള്‍ ഇപ്പോള്‍ നല്‍കില്ല. ഈ കാലയളവില്‍ ലഭിച്ച അപ്പോയിന്റ്മെന്റുകളെല്ലാം റദ്ദാക്കി.

Read Also : പ്രവാസികള്‍ക്ക് ഒമാന്‍ മന്ത്രാലയത്തിന്റെ പിരിച്ചുവിടല്‍ നോട്ടീസ് : പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍

ജനുവരി 24നും മേയ് 31നും ഇടയില്‍ കാലാവധി അവസാനിക്കുന്ന വിസകള്‍ നീട്ടുന്നതിന് അപേക്ഷ സ്വീകരിക്കും.. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. അപേക്ഷാ ഫീസില്‍ ഇളവില്ല. സംരംഭകത്വ വിസയുള്ളവര്‍ ചുരുങ്ങിയത് 2 ജീവനക്കാര്‍ക്ക് തുടരെ 12 മാസത്തേക്ക് തൊഴില്‍ നല്‍കിയിരിക്കണം എന്ന നിബന്ധന താത്കാലികമായി ഒഴിവാക്കി. സ്പോണ്‍സറുണ്ടെങ്കില്‍ വിസ അനുവദിക്കപ്പെടും മുന്‍പു തന്നെ പഠനം ആരംഭിക്കാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് അനുമതി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button