USALatest NewsNews

കോവിഡ് പോരാട്ടത്തിൽ പുതിയ മരുന്ന് ഉപയോഗിക്കാൻ അമേരിക്ക അംഗീകാരം നൽകി

വാ​ഷിം​ഗ്ട​ണ്‍: കോവിഡ് പോരാട്ടത്തിൽ പുതിയ മരുന്ന് ഉപയോഗിക്കാൻ നിർണായക നീക്കവുമായി അമേരിക്ക. കോവിഡ് വ്യാ​പ​ന​ത്തി​നെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി പ​രീ​ക്ഷി​ച്ച​റി​ഞ്ഞ റെം​ഡെ​സി​വി​ര്‍ മ​രു​ന്നി​ന് യു​എ​സ് അം​ഗീ​കാ​രം ന​ല്‍​കി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍‌​ഡ് ട്രം​പ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​രു​ന്നി​ന്‍റെ ക്ലി​നി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഏ​തെ​ങ്കി​ലു​മൊ​രു മ​രു​ന്ന് കോ​വി​ഡി​നെ​തി​രെ ഫ​ല ​പ്ര​ഥ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്.

ഗെ​ലി​യാ​ദ് സ​യ​ന്‍​സ​സ് ക​മ്ബ​നി​യാ​ണ് ആ​ന്‍റി​വൈ​റ​ല്‍ മ​രു​ന്നാ​യ റെം​ഡെ​സി​വി​ര്‍ വി​ക​സി​പ്പി​ച്ച​ത്. ഇ​ത് ശ​രി​ക്കും പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് വൈ​റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി ട്രം​പ് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഗെ​ലി​യാ​ദ് സി​ഇ​ഒ ഡാ​നി​യ​ല്‍ ഓ​ഡേ​യും ഉ​ണ്ടാ​യി​രു​ന്നു. മ​രു​ന്നി​ന്‍റെ 1.5 ദ​ശ​ല​ക്ഷം ഡോ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് ക​മ്ബ​നി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കു​ത്തി​വെ​യ്പ്പ് വ​ഴി​യാ​ണ് റെം​ഡെ​സി​വി​ര്‍ രോ​ഗി​ക​ളി​ലെ​ത്തി​ക്കു​ക. ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ ചേ​ര്‍​ന്ന ചി​ല രോ​ഗി​ക​ള്‍​ക്ക് ഇ​തി​ന​കം ത​ന്നെ മ​രു​ന്ന് ല​ഭ്യ​മാ​ക്കി​യി​രു​ന്നു. അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ മു​തി​ര്‍​ന്ന​വ​രി​ലും കു​ട്ടി​ക​ളി​ലു​മ​ട​ക്കം മരുന്ന് യു​എ​സി​ല്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button