Latest NewsNewsTechnology

ഉപഭോക്തൃ സേവനത്തിനായി വാട്ട്‌സാപ്പില്‍ വെര്‍ച്വല്‍ ഏജന്റായ വി.ഐ.സിയുമായി വോഡഫോണ്‍ ഐഡിയ

കൊച്ചി: വോഡഫോണ്‍ ഐഡിയ ഇന്‍ഡസ്ട്രിയില്‍ തന്നെ ഇത്തരത്തിലുളള ആദ്യ നീക്കത്തിലൂടെ നിര്‍മിത ബുദ്ധി അധിഷ്ഠിത ഡിജിറ്റല്‍ ഉപഭോക്തൃ സേവം പിന്തുണയ്ക്കായുള്ള വെര്‍ച്വല്‍ അസിസ്റ്റന്റായ വിഐസിയും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. ഇത് വെബ്‌സൈറ്റിലും മൈ വോഡഫോണ്‍, മൈ ഐഡിയ ആപ്പുകൡും ഏറ്റവും ജനകീയ മെസേജിങ് ആപ്പായ വാട്ട്‌സാപ്പിലും ലഭ്യമാണ്.

സ്റ്റെല്‍ത്ത് മോഡിലുള്ള സ്റ്റാര്‍ട്ട് അപായ ഒറിസെര്‍വിന്റെ ആധുനീക സാങ്കേതിക വിദ്യയിലാണ് വോഡഫോണ്‍ ഐഡിയയ്ക്കു വേണ്ടി ഈ സേവനം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ പുതിയ നീക്കത്തിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ചോദ്യങ്ങള്‍, സേവന ആവശ്യങ്ങള്‍ തുടങ്ങിയവ വീട്ടിലിരുന്ന് സൗകര്യപ്രദമായി പരിഹരിക്കാനുള്ള അവസരം കൂടുതല്‍ ലളിതമാക്കിയിരിക്കുകയാണ്. ബില്‍ അടക്കല്‍, റീചാര്‍ജുകള്‍, മൂല്യ വര്‍ധിത സേവനങ്ങള്‍, പദ്ധതികള്‍ ആക്ടിവേറ്റു ചെയ്യല്‍, പുതിയ കണക്ഷന്‍, ഡാറ്റാ ബാലന്‍സ്, ബില്‍ അഭ്യര്‍ത്ഥന തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് തല്‍സമയ പ്രതികരണം ലഭിക്കാനുള്ള അവസരമാണ് വിഐസി വഴി വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.

ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തി തങ്ങളുടെ ഉപഭോക്താക്കളെ കണക്ടഡ് ആയി തുടരുവാനും മെച്ചപ്പെട്ട അനുഭവങ്ങള്‍ ലഭ്യമാക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഐഡിയ ചീഫ് ടെക്‌നോളജി ഓഫിസര്‍ വിഷാന്ത് വോറ പറഞ്ഞു. ഡിജിറ്റല്‍ ഫസ്റ്റ് എന്ന തങ്ങളുടെ രീതി അനുസരിച്ച് നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചെലവു കുറഞ്ഞതും സൗകര്യപ്രമായതും തല്‍സമയം പ്രതികരണം നല്‍കുന്നതുമായ സേവനങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിര്‍മിത ബുദ്ധി അധിഷ്ഠിതമായ ഇന്റലിജന്റ് ഉപഭോക്തൃ സേവന സംവിധാനമായ വിഐസി തങ്ങളുടെ സാങ്കേതികവിദ്യാ പങ്കാളിയായ ഒറിസെര്‍വാണ് വികസിപ്പിച്ചെടുത്തത്. ഈ മേഖലയിലെ ഇത്തരത്തിലെ ആദ്യ നീക്കമായ ഇതിന് ഉപഭോക്താക്കള്‍ വീടിനുള്ളില്‍ കഴിയുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് വലിയ പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാളെയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇന്നു തന്നെ വോഡഫോണ്‍ ഐഡിയയുമായി ആശയ വിനിമയം നടത്താനുള്ള, ഉപയോഗിക്കാന്‍ എളുപ്പമുളള സുരക്ഷിതമായ മാര്‍ഗമാണ് വിഐസി നല്‍കുന്നത്. വീടുകള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്നത് വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളുടെ ജീവിതത്തെ വെര്‍ച്വല്‍, ഡിജിറ്റല്‍ തലത്തിലേക്കു മാറ്റിയിരിക്കുകയാണ്. കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് വോഡഫോണ്‍ ഐഡിയ വിഐസി വെര്‍ച്വല്‍ അസിസ്റ്റന്റിനെ ദിവസം മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ തടസമില്ലാതെ സേവനവും ഒരേ രീതിയിലുള്ള ഉപഭോക്തൃ അനുഭവവുമാണ് വോഡഫോണിന്റേയും ഐഡിയയുടേയും ഉപഭോക്താക്കള്‍ക്കു ലഭ്യമാകുന്നത്.

വാട്ട്‌സാപ്പിലൂടെ വിഐസി ഉപയോഗിച്ച് ആശയ വിനിമയം നടത്താന്‍ വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് എസ്എംഎസിലൂടെ ലിങ്കു ലഭിക്കും. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് ലിങ്കില്‍ ക്ലിക്കു ചെയ്‌തോ നമ്പറുകളിലേക്ക് മെസേജ് അയച്ചോ ലളിതമായി ഈ സേവനം നേടാം.

Vodafone Care – 9654297000
Vodafone Care bitly – https://bit.ly/2xKGVNf
Idea Care – 7065297000
Idea Care bitly – https://bit.ly/2XPRjOf

ആഗോള തലത്തില്‍ കോവിഡ് 19 സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വോഡഫോണ്‍ ഐഡിയ അതി വേഗത്തിലുള്ള ശ്രമങ്ങളാണ് നടത്തിയത്. നിര്‍മിത ബുദ്ധി, എന്‍എല്‍പി, ഡീപ് ലേണിങ്, മറ്റ് ആധുനീക സാങ്കേതികവിദ്യകള്‍ എന്നിവയുടെ പിന്‍ബലത്തോടെയുള്ള അത്യാധുനീക വിഐസിയാണ് വോഡഫോണ്‍ ഐഡിയ വികസിപ്പിച്ചെടുത്തത്. അതിലൂടെ ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായ തല്‍സമയ പ്രതികരണങ്ങളാണ് നിരവധി സേവന ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button